പാലക്കാട്: എല്ലാ കാലത്തേക്കും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കില്ലെന്നു ഷാഫി പറമ്പില്‍ എംപി. കാക്കിയണിഞ്ഞ ക്രൂരതയുടെ വക്താക്കളെ, ഇനി ഒരു രൂപ പോലും സര്‍ക്കാര്‍ ശമ്പളം വാങ്ങാന്‍ അനുവദിക്കരുതെന്നും ഷാഫി പറമ്പില്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഷാഫിയുടെ ശക്തമായ വിമര്‍ശനം വന്നത്.
കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ് മര്‍ദ്ദിച്ച പോലീസുകാരനെന്നും ആഭ്യന്തരവകുപ്പിന് ഒരു തലവന്‍ ഉണ്ടെങ്കില്‍, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ നിമിഷം ഈ ക്രൂരന്മാരെ പിരിച്ചുവിടണം. അവര്‍ക്കെതിരെയുള്ള നടപടികള്‍ മുന്‍കാലപ്രാബല്യത്തോടെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പറഞ്ഞു.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് കാരണമില്ലാതെ കാണിച്ച ഈ ക്രൂരത നടത്തിയവരെ സംരക്ഷിക്കാന്‍ കൊടി സുനി മാര്‍ക്ക് പോലും സംരക്ഷണം ഒരുക്കുന്ന അതേ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ ചെയ്തവരോട് പറയുന്നു എല്ലാ കാലത്തേക്കും പിണറായി വിജയന്‍ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും ഷാഫി മുന്നറിയിപ്പ് നല്കി.
ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പ്
കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്. ആഭ്യന്തരവകുപ്പിന് ഒരു തലവന്‍ ഉണ്ടെങ്കില്‍, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ നിമിഷം ഈ ക്രൂരന്മാരെ പിരിച്ചുവിടണം. അവര്‍ക്കെതിരെയുള്ള നടപടികള്‍ മുന്‍കാലപ്രാബല്യത്തോടെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് കാരണമില്ലാതെ കാണിച്ച ഈ ക്രൂരതയും സംരക്ഷിക്കാന്‍ കൊടി സുനി മാര്‍ക്ക് പോലും സംരക്ഷണം ഒരുക്കുന്ന അതേ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ ചെയ്തവരോട് പറയുന്നു എല്ലാ കാലത്തേക്കും പിണറായി വിജയന്‍ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി .
തുടര്‍ന്നുള്ള പോരാട്ടത്തില്‍ സുജിത്തിനൊപ്പം പാര്‍ട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ചു നില്‍ക്കുമെന്ന് കെപിസി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചിട്ടുണ്ട്. കാക്കിയണിഞ്ഞ ക്രൂരതയുടെ വക്താക്കളെ, ഇനി ഒരു രൂപ പോലും സര്‍ക്കാര്‍ ശമ്പളം വാങ്ങാന്‍ അനുവദിക്കരുത്.