BREAKING NEWS

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വന്‍ തീപിടിത്തം, തീ പടര്‍ന്നത് വെന്റിലേറ്റർ മെഷീനില്‍ നിന്ന്, രോഗികളെ പുറത്തെത്തിച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വന്‍ തീപ്പിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടിത്തം ഉണ്ടായത് എന്നാണ് സംശയം. രണ്ടാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ ഐസിയുവിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീനിലാണ് തീ പിടിച്ചത്.

ഉടൻതന്നെ തീ അണയ്ക്കുകയും മെഷീൻ പുറത്തേക്ക് മാറ്റുകയും ചെയ്തു. മറ്റെവിടേക്കും തീ വ്യാപിച്ചിട്ടില്ല എന്നും ആശുപത്രി അധികൃതർ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 50-ഓളം രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്.

തീപ്പിടിത്തം ശ്രദ്ധയിൽപെട്ട ഉടൻതന്നെ എല്ലാ രോഗികളേയും മറ്റ് വാർഡുകളിലേക്ക് സുരക്ഷിതരായി മാറ്റിനിലവിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

 

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026