തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ ഇവനെ വിളിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.മന്ത്രിയെ ഇവനെന്ന് വിളിക്കുന്ന വീഡിയോ പുറത്ത് വന്നല്ലോ എന്ന് ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയാണ് സതീശൻ്റെ പ്രതികരണം. ഇവനെന്നല്ല, ഇവരൊക്കെ എന്നാണ് താൻ പറഞ്ഞത്. അത് നിങ്ങളായി മാറ്റേണ്ടെന്നും സതീശൻ പറഞ്ഞു. ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും അദ്ദേഹത്തോട് ഏറ്റുമുട്ടാനില്ല. അദ്ദേഹത്തോട് തർക്കത്തിനും സംവാദത്തിനുമില്ലെന്ന് സതീശൻ പറഞ്ഞു.
അതേസമയം, ശശി തരൂരിനെ തിരുവനന്തപുരം വഴുതക്കാട്ടെ ഫ്ലാറ്റിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ച് വിശദമായി ഇരുവരും ചർച്ച ചെയ്തു. സംസ്ഥാനത്താകമാനമുള്ള പ്രചാരണപരിപാടികളിൽ തരൂരിനെ സജീവമായി പങ്കെടുപ്പിക്കും. പാർട്ടി പ്രകടന പത്രിക, ദർശന രേഖ എന്നിവ തയ്യാറാക്കുന്നതിൽ തരൂരും പങ്കാളിയാകും. വിവിധ മേഖലകളിലുള്ളവരും യുവാക്കളുമായ തരൂരിൻ്റെ സംവാദങ്ങൾ യുഡി എഫ് സംഘടിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം പ്രചാരണം ഗത്തിറങ്ങുമെന്ന് തരൂർ വ്യക്തമാക്കിയതായി സൂചന.













































