BREAKING NEWS

കാലു മുതല്‍ തലവരെ 600 ഓളം സൂചി കുത്തിയ പാടുകള്‍, കഴുത്തില്‍ സൂചിയുടെ ഭാഗം തറച്ചു നിന്ന നിലയില്‍, 10 മാസം പ്രായമുള്ള കുഞ്ഞ് ഏറ്റുവാങ്ങേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍, അമ്മയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തം

· · 1 min read
Share: Copied!

ബെയ്ജിങ്: ചൈനയിൽ പനി ബാധിച്ച് ആശുപത്രിയിലായ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ നിന്ന് ഡോക്ടർമാർ ഒടിഞ്ഞ സൂചി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ 600-ഓളം സൂചി കുത്തിയ പാടുകൾ കണ്ടെത്തി. ചൈനീസ് സമൂഹ മാധ്യമത്തിൽ സ്പൈൻ സർജൻ ഡോ. സുയി വെൻയുവാൻ എന്ന ഒരു പേജിൽ നിന്നാണ് സംഭവത്തിന്റെ വീഡിയോ പങ്കുവയ്ക്കപ്പട്ടതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സിൻഹുവ ആശുപത്രിയിലെ സ്പൈൻ സെന്‍ററിൽ അറ്റൻഡിംഗ് ഡോക്ടറായി ജോലി ചെയ്യുന്നയാളാണ് ഡോ. സുയി വെൻയുവാൻ.

പത്ത് മാസം പ്രായമുള്ള ആൺകുഞ്ഞിനെ കഴിഞ്ഞ ഡിസംബറിൽ പനിയും കോച്ചിവലിച്ചലും ബാധിച്ച് മോജിയാങ് കൗണ്ടിയിലെ പീപ്പിൾസ് ആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി അദ്ദേഹം പറയുന്നു. ഇതോടെയാണ് അമ്മയുടെ ക്രൂരത പുറം ലോകമറിഞ്ഞത്. ശരീരം മുഴുവനും ഏതാണ്ട് 600 ഓളം തവണ സൂചി കുത്തിയ പാടുകളാണ് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. കുഞ്ഞിന്‍റെ ഉള്ളം കാലിലും ചെവിക്ക് പുറകിലും തലയിലും എന്ന് വേണ്ട ആ കുഞ്ഞ് ശരീരം മുഴുവനും സൂചി കുത്തിയ പാടുകളായിരുന്നു.

കുട്ടിയുടെ ശരീരത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ കഴുത്തിൽ ഒരു സൂചിയുടെ ഭാഗം ഒടിഞ്ഞ് തറച്ച നിലയിൽ കണ്ടെത്തി, പിന്നാലെ കുട്ടിക്ക് അടിയന്തരമായി സ്പൈനൽ സർജറി ചെയ്യുകയും ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്‍റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഡോക്ടർ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നു, അത് ചിലപ്പോൾ സൂചിയിലെ തുരുമ്പ് കൊണ്ടായിരിക്കാമെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷം, കുട്ടിയുടെ താപനില കുറഞ്ഞു. പിന്നാലെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

സംഭവം പുറത്തറി‌ഞ്ഞതോടെ കുട്ടിയുടെ അമ്മയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവനെ അമ്മയിൽ നിന്നും മാറ്റി സുരക്ഷിതമായൊരിടത്ത് പാർപ്പിക്കണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴെല്ലാം കുട്ടിയുടെ അമ്മ അവനെ പരമ്പരാഗത നാടോടി “സൂചി കുത്തിവയ്ക്കൽ” ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026