അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ഡിസ്ചാർജ് ചെയ്തു. കുത്തേറ്റ് അഞ്ചുദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെയ്ഫിനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡിസ്ചാർജ് ചെയ്തത്. സെയ്ഫിന്റെ ഭാര്യയും ബോളിവുഡ് താരവുമായ കരീന കപൂർ, മകൾ സാറാ അലിഖാൻ എന്നിവർ രാവിലെയോടെ ആശുപത്രിയിൽ എത്തിയിരുന്നു
അതേ സമയം ആശുപത്രി വിടുന്ന സെയ്ഫ് അലിഖാൻ ബാന്ദ്രയിലെ ഫോർച്യൂൺ ഹൈറ്റ്‌സ് വീട്ടിലേക്കാവും തിരിച്ചുപോവുകയെന്നാണ് സൂചന. താരം വേഗം സുഖംപ്രാപിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വീട്ടിലേക്ക് മാറ്റുന്നതെന്നാണ് വിവരം. നിലവിൽ താമസിച്ചുവരുന്ന സത്ഗുരു ശരണിൽനിന്ന് 500 മീറ്റർമാറിയാണ് ഫോർച്യൂൺ ഹൈറ്റ്‌സ്. കൂടാതെ ഇവിടെ സുരക്ഷ വർധിപ്പിച്ചു. മുംബൈ പോലീസ് ഇവിടെ മുഴുവൻ സമയം നിരീക്ഷണം നടത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേതായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
യുവതി കഴുത്തിനു കുത്തേറ്റ് മരിച്ച നിലയിൽ, അപകടം മകൻ സ്കൂളിൽ പോയതിനു ശേഷം, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചിൽ, കൊലയ്ക്കു ശേഷം രക്ഷപ്പെട്ടത് യുവതിയുടെ സ്കൂട്ടറിൽ
വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറി പ്രതി സെയ്ഫ് അലി ഖാനെ കുത്തിയത്. ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തു. ചോരയിൽ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുലർച്ചെ കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്. ഇവിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തിൽ കുടുങ്ങിയ കത്തി നീക്കം ഡോക്ടർമാർ ചെയ്തത്.