BREAKING NEWS

തൽക്കാലം ആ വീട്ടിലേക്കില്ല, കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാൻ ഇനി ഫോർച്യൂൺ ഹൈറ്റ്‌സ് വീട്ടിൽ? വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേത്

· · 1 min read
Share: Copied!

മുംബൈ: അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ഡിസ്ചാർജ് ചെയ്തു. കുത്തേറ്റ് അഞ്ചുദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെയ്ഫിനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡിസ്ചാർജ് ചെയ്തത്. സെയ്ഫിന്റെ ഭാര്യയും ബോളിവുഡ് താരവുമായ കരീന കപൂർ, മകൾ സാറാ അലിഖാൻ എന്നിവർ രാവിലെയോടെ ആശുപത്രിയിൽ എത്തിയിരുന്നു

അതേ സമയം ആശുപത്രി വിടുന്ന സെയ്ഫ് അലിഖാൻ ബാന്ദ്രയിലെ ഫോർച്യൂൺ ഹൈറ്റ്‌സ് വീട്ടിലേക്കാവും തിരിച്ചുപോവുകയെന്നാണ് സൂചന. താരം വേഗം സുഖംപ്രാപിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വീട്ടിലേക്ക് മാറ്റുന്നതെന്നാണ് വിവരം. നിലവിൽ താമസിച്ചുവരുന്ന സത്ഗുരു ശരണിൽനിന്ന് 500 മീറ്റർമാറിയാണ് ഫോർച്യൂൺ ഹൈറ്റ്‌സ്. കൂടാതെ ഇവിടെ സുരക്ഷ വർധിപ്പിച്ചു. മുംബൈ പോലീസ് ഇവിടെ മുഴുവൻ സമയം നിരീക്ഷണം നടത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേതായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

യുവതി കഴുത്തിനു കുത്തേറ്റ് മരിച്ച നിലയിൽ, അപകടം മകൻ സ്കൂളിൽ പോയതിനു ശേഷം, ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചിൽ, കൊലയ്ക്കു ശേഷം രക്ഷപ്പെട്ടത് യുവതിയുടെ സ്കൂട്ടറിൽ

വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറി പ്രതി സെയ്ഫ് അലി ഖാനെ കുത്തിയത്. ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തു. ചോരയിൽ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെയ്ഫിനെ ആക്രമിച്ച പ്രതിയുടെ ഉന്നം ഇളയ മകനോ? സാധ്യത കൂട്ടി ഏലമ്മ ഫിലിപ്പിന്റെ മൊഴി, അക്രമി ഒരു കോടി ആവശ്യപ്പെട്ടു ചെറുത്തപ്പോൾ ബ്ലേഡ് വച്ച് ആക്രമിച്ചു, പ്രതി ബം​ഗ്ലാദേശി ​ഗുസ്തി ചാമ്പ്യനാണെന്നും റിപ്പോർട്ട്

പുലർച്ചെ കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്. ഇവിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തിൽ കുടുങ്ങിയ കത്തി നീക്കം ഡോക്ടർമാർ ചെയ്തത്.

BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026