ജമ്മു: ജമ്മു കാശ്മീരില്‍ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകരായ ആറ് പേര്‍ ഉള്‍പ്പെടെ മരണം 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മു പ്രവിശ്യയുടെ പല ഭാഗങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
പരിക്കേറ്റവരില്‍ അഞ്ച് വയസ്സുകാരിയും 15 വയസ്സുകാരനും ഉള്‍പ്പെടുന്നു. തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ കനത്ത മഴയില്‍ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ‘അധ്ക്വാരിയിലെ ഇന്ദ്രപ്രസ്ഥ ഭോജനാലയത്തിന് സമീപം മണ്ണിടിച്ചിലുണ്ടായി, ആളപായം ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്നു.
മണ്ണിടിച്ചിലില്‍ നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വീട് തകര്‍ന്ന് രണ്ട് പേരും പ്രളയത്തില്‍ രണ്ട് പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. മേഘവിസ്‌ഫോടനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നദീതീരങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കനത്ത മഴയും മണ്ണിടിച്ചിലും കാരണം ദോഡയെയും കിഷ്ത്വാറിനെയും ബന്ധിപ്പിക്കുന്ന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയിരുന്നു.
പ്രധാന നദികളായ താവി, രവി എന്നിവ അപകടകരമായ നിലയിലാണ് ഒഴുകുന്നത്. കത്തുവയില്‍ രവി നദി പലയിടത്തും കരകവിഞ്ഞൊഴുകി, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കശ്മീര്‍ താഴ്വരയെ കിഷ്ത്വാര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന സിന്താന്‍ ടോപ്പ് ചുരം അടച്ചു. റംബാന്‍ ജില്ലയില്‍ കല്ലുകള്‍ വീഴുന്നതിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചു. സോജില ചുരത്തിലെ കനത്ത മഞ്ഞുവീഴ്ച ശ്രീനഗര്‍-ലേഹ് ദേശീയപാതയെയും തടസ്സപ്പെടുത്തി. ഈ ജില്ലകളിലെല്ലാം ഹെല്‍പ്ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്, പ്രാദേശിക അധികാരികള്‍ അതീവ ജാഗ്രതയിലാണ്. ജമ്മുവില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.