ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്നു, തനിക്ക് എന്താണ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അതിജീവിതയുടെ ഹർജി തള്ളിയത്. കേസിൽ സാക്ഷി വിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമവാദം കേൾക്കുന്നത് തുറന്ന കോടതിയിലാക്കണമെന്ന ആവശ്യവുമായി അതിജീവിത രംഗത്തെത്തിയത്.
ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയായിരുന്നു അതിജീവിത അപേക്ഷ നൽകിയത്. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷന്റെയും എതിർഭാഗത്തിന്റെയും അന്തിമവാദ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും എന്നാണ് കരുതുന്നത്. വിചാരണയുടെ ഇതുവരെയുള്ള നടപടികൾ രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. വിചാരണയുടെ അവസാന ഘട്ടത്തിലുള്ള അന്തിമവാദത്തിലെ കാര്യങ്ങൾ ജനങ്ങൾ അറിയുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.
ചതിച്ചത് വെൽക്കം ഡ്രിങ്ക്സ്? എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തത്തിനു കാരണം ഗൃഹപ്രവേശത്തിനു നൽകിയ കുടിവെള്ളമെന്നു സംശയം, 40ലതികം പേർക്ക് രോഗ ലക്ഷണങ്ങൾ, രണ്ടുപേരുടെ നില ഗുരുതരം, രോഗം ബാധിച്ചവരിലേറെയും ചടങ്ങിനെത്തിയവർ
2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തി. കേസിൽ നടൻ ദിലീപ് ഉൾപ്പെടെ 9 പേർ പ്രതികളായി. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. 2019ൽ ആരംഭിച്ച വിചാരണയാണ് ഇപ്പോൾ അന്തിമഘട്ടത്തിലേക്കെത്തിയത്. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അനധികൃതമായി തുറന്നു എന്നതടക്കം ഒട്ടേറെ വിവാദങ്ങളും ഇതിനിടെ ഉണ്ടായി. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യത്തിൽ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടില്ലായെന്നു കാട്ടിയായിരുന്നു രാഷ്ട്രപതിക്ക് കത്തയച്ചത്.
			



































                                






							






