തിരുവനന്തപുരം: കോടതിക്കുള്ളിൽ നിന്നും ഇറങ്ങുമ്പോഴും ആ അമ്മയുടെ കണ്ണുനീർ തോർന്നില്ലായിരുന്നു. 23 മൂന്നു വർഷം വളർത്തി വലുതാക്കിയ മകന്റെ ജീവൻ പ്രണയിനിയെടുത്തപ്പോൾ അവരും ജീവച്ഛവമായി മാറിയിരിക്കാം…നീതി കിട്ടി.. നീതി കിട്ടി.. എന്റെ പൊന്നുമോന് നീതി കിട്ടിയെന്നായിരുന്നു വിധി വന്ന ശേഷം ആ അമ്മയുടെ ആദ്യ പ്രതികരണം. നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദിയെന്നും അമ്മ നിറകണ്ണുകളോടെ പറഞ്ഞു.
നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടു… ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞു. വിധിയിൽ സംതൃപ്തരാണ്. ഷാരോണിന്റെ അമ്മ പറഞ്ഞു. വാക്കുകൾ മുറിഞ്ഞ് പൊട്ടിക്കരയുമ്പോഴും മകന്റെ കൊലപാതകത്തിൽ നീതി ലഭിച്ചതിൽ കുടുംബം സംതൃപ്തരാണെന്ന് അമ്മയും ബന്ധുക്കളും പ്രതികരിച്ചു. പ്രോസിക്യൂഷനും പോലീസിനും നന്ദി പറയുന്നുവെന്നും കോടതിയോട് എന്നും കുടുംബം നന്ദിയുള്ളവരായിരിക്കുവെന്നും ഷാരോണിന്റെ അമ്മാവനും പ്രതികരിച്ചു.
ഷാരോൺ വധക്കേസിൽ വിധി പ്രസ്താവിച്ചപ്പോൾ ഷാരോണിന്റെ മാതാപിതാക്കൾ കോടതിക്കുള്ളിൽ പൊട്ടികരഞ്ഞിരുന്നു. ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണെന്നും ആന്തരിക അവയവങ്ങൾ ഒക്കെ അഴുകിയ നിലയിലായിരുന്നുവെന്നും നിരീക്ഷിച്ച കോടതി സമർത്ഥമായ കൊലപാതകമാണ് നടന്നതെന്നും വിധിപ്രസ്താവത്തിൽ ചൂണ്ടികാട്ടിയിരുന്നു. ഇത്തരം കേസിൽ പരമാവധി ശിക്ഷ നൽകരുത് എന്ന് നിയമമില്ലെന്നും നിരീക്ഷിച്ചാണ് 48 സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് തൂക്കുകയർ വിധിച്ചത്.
പുതു ചരിത്രം, കേരളത്തിൽ തൂക്കുകയർ കിട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി 24 കാരി ഗ്രീഷ്മ, ഷാരോൺ വധക്കേസിൽ കോടതിയുടെ കണ്ടെത്തലുകൾ ഇങ്ങനെ…
 
			
































 
                                






 
							






