ചണ്ഡീഗഡ്: പ്രായാപൂര്‍ത്തിയാകുന്നതിനുമുമ്പ് പാസ്റ്റര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നല്‍കി യുവതി. പാസ്റ്റര്‍ ബല്‍ജീന്ദര്‍ സിങ്ങിന്റെ ടീമില്‍ ജോലി ചെയ്തിരുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കാണിച്ച് 22 വയസ്സുള്ള യുവതി പരാതി നല്‍കി. 17 വയസ്സുള്ളപ്പോള്‍, 2017 ല്‍ ബല്‍ജീന്ദര്‍ സിങ്ങിന്റെ ടീമില്‍ ജോലി ചെയ്തിരുന്ന സമയത്തുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി പഞ്ചാബിലെ കപൂര്‍ത്തല പോലീസില്‍ യുവതി പരാതി നല്‍കി.
ഫെബ്രുവരി 20 ന് നല്‍കിയ പരാതിയില്‍, ലൈംഗിക പീഡനം, പിന്തുടരല്‍, അനുചിതമായി സ്പര്‍ശിക്കല്‍, വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കല്‍, പാസ്റ്റര്‍ നടത്തിയ ക്രിമിനല്‍ ഭീഷണി എന്നീ കുറ്റങ്ങള്‍ ആരോപിച്ചു.
2017 ല്‍ തന്റെ മാതാപിതാക്കള്‍ ബല്‍ജീന്ദര്‍ സിങ്ങിന്റെ ‘ചര്‍ച്ച് ഓഫ് ഗ്ലോറി ആന്‍ഡ് വിസ്ഡം’ എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോയതായി യുവതി പറഞ്ഞു. തന്റെ ഫോണിലേക്ക് അയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയെന്ന് യുവതി ആരോപിച്ചു.
സംഭവത്തില്‍ പാസ്റ്ററിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 354-എ (ലൈംഗിക പീഡനം), 354-ഡി (പിന്തുടരല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തു.
സംഭവത്തില്‍ പാസ്റ്റര്‍ കുറ്റം നിഷേധിച്ചു. മാര്‍ച്ച് 3 ഞായറാഴ്ച പത്രസമ്മേളനം വിളിച്ചുകൂട്ടി. ആരോപണങ്ങള്‍ ചുമത്തി തന്നെ കുടുക്കാനുള്ള മറ്റൊരു പാസ്റ്ററിന്റെ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്ന് ബല്‍ജീന്ദര്‍ സിങ്ങ് ആരോപിച്ചു.
”കഴിഞ്ഞ അഞ്ച് വര്‍ഷമായി മറ്റൊരു പാസ്റ്റര്‍ തനിക്കെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിവരികയാണ്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഒരു ചാനല്‍ പോലും അദ്ദേഹം നടത്തി, അവിടെ എന്നെക്കുറിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തി,” ബല്‍ജിന്ദര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
Self-styled Christian prophet Baljinder Singh says the allegations against him are false. He claims that the girl was suffering from an ‘evil spirit,’ experienced fits, and came to him for prayer. The Kapurthala Police have booked Pastor Bajinder Singh for allegedly sexually… https://t.co/DRCFlA0BR2 pic.twitter.com/asILcDGz32
— Gagandeep Singh (@Gagan4344) March 2, 2025
തന്റെ മകനെതിരെ മുന്‍ പാസ്റ്റര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്നുള്ള വിദ്വേഷമാണ് ഇതിനുപിന്നിലെന്നും ബല്‍ജീന്ദര്‍ സിങ് ആരോപിച്ചു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.