BREAKING NEWS

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന ‘ധുരന്ധർ പ്രതികാരം’ പുത്തൻ പോസ്റ്റർ പുറത്ത്; നേടുന്നത് റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്

· · 1 min read
Share: Copied!

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ പുതിയ പോസ്റ്റർ പുറത്ത്. ചിത്രം ആഗോള തലത്തിൽ പ്രീസെയിൽസ് ആയി നേടുന്നത് റെക്കോർഡ് തുകയാണ്. ലക്ഷ കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാൻസ് ബുക്കിംഗ് വഴി ചിത്രത്തിൻ്റേതായി വിറ്റു പോയത്. ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്.

ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. 2026 മാർച്ച് 19 നാണ് ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ‘ധുരന്ധർ പ്രതികാരം’ ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്.

ഇപ്പോൾ ലഭിക്കുന്ന വമ്പൻ അഡ്വാൻസ് ബുക്കിംഗ്, ചിത്രത്തിൻ്റെ ബ്ലോക്ക്‌ബസ്റ്റർ ഓപ്പണിങ്ങും, റെക്കോർഡ് വീക്കെൻഡ് കളക്ഷനും ഉറപ്പാക്കുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ഗംഭീര സ്വീകരണമാണ് ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗിന് ലഭിക്കുന്നത്. പ്രാദേശിക ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ കേരളത്തിലെത്തുന്ന മലയാളം പതിപ്പിൻ്റെ അഡ്വാൻസ് ബുക്കിങ്ങിനും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ ആവേശത്തോടെ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകരിൽ നിന്നും വമ്പൻ ഡിമാൻഡ് ആണ് ചിത്രത്തിൻ്റെ ടിക്കറ്റുകൾക്കായി ഉയരുന്നത്.

ചിത്രത്തിൻ്റെ ട്രെയ്‌ലർ ആഗോള തലത്തിൽ ട്രെൻഡ് ചെയ്യുകയാണ്. 45 രാജ്യങ്ങളിൽ ട്രെൻഡ് ചെയ്യുന്ന ഈ ട്രെയ്‌ലർ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ 312 മില്യൺ കാഴ്ചക്കാരെയും നേടിയിരുന്നു. രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാൻ നിർബന്ധിതനാക്കുന്നത് എന്നും, അദ്ദേഹം പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

തന്ത്രപ്രധാനനായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐഎസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൌധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ‘ദുരന്ധർ പ്രതികാരം’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ആഗോള റിലീസായി എത്തുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. 2026 മാർച്ച് 19 ന് ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ അജ്ഞാതരായ പുരുഷന്മാരുടെ കഥയുടെ ചുരുളഴിയുന്നു. പിആർഒ – ശബരി

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026