മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിൽ ഉപയോക്താക്കൾക്കു സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനോ, സന്ദേശങ്ങൾ അയയ്ക്കുന്നതിനോ കഴിയുന്നില്ലെന്നു പരാതി. ശനിയാഴ്ച വൈകുന്നേരം മുതലാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇത്തരത്തിൽ തടസം നേരിട്ടുതുടങ്ങിയത്.
മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ശനിയാഴ്ച ചില ഉപയോക്താക്കൾക്ക് പ്രവർത്തിക്കുന്നില്ലെന്നു തോന്നിയെങ്കിലും വൈകുന്നേരത്തോടെ ഉപയോക്താക്കൾ മെറ്റാ ഉടമസ്ഥതയിലുള്ള ആപ്പിൽ സ്റ്റാറ്റസുകൾ അപ്‌ലോഡ് ചെയ്യുന്നതിനോ സന്ദേശങ്ങൾ അയയ്ക്കുന്നതിനോ സാധിക്കുന്നില്ലെന്നു റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ഇത്തരത്തിൽ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കൾ സമർപ്പിച്ച കണക്കനുസരിച്ച്, വൈകുന്നേരം 5:22 മണിവരെ വാട്ട്‌സ്ആപ്പിനെതിരെ കുറഞ്ഞത് 597 പരാതികളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിൽ 85% പരാതികളും സന്ദേശങ്ങൾ അയയ്ക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ചുള്ളതായിരുന്നു. ബാക്കി 12% ആളുകൾക്ക് ആപ്പിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതും 3% പേർക്ക് ലോഗിൻ ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച പരാതികളായിരുന്നു.
അതേസമയം ചില ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പിൽ സ്റ്റാറ്റസുകൾ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല, മറ്റുള്ളവർ ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ അയയ്ക്കുമ്പോൾ പിശകുകൾ റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധിച്ച് ചിലർ എക്സിൽ സ്റ്റാറ്റസിടുകയും ചെയ്തു. അതിൽ ഒരു സ്റ്റാറ്റസ് ഇങ്ങനെ- “ഞാൻ മാത്രമാണോ, അതോ നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഡൌൺ ആണോ? ഞാൻ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുകയാണ്, അത് ചെയ്യാൻ വളരെ സമയമെടുക്കുന്നു”.
Is WhatsApp down ?
I have been trying to upload the status but it couldn’t. #WhatsApp #whatsappdown pic.twitter.com/Wuph0ETdLm
— Kumar Shubham (@its_ShubhamK) April 12, 2025
അതേസമയം വാട്ട്‌സ്ആപ്പിൽ നിന്ന് ഇതുസംബന്ധിച്ചു ഒരു പ്രസ്താവനയും ലഭിച്ചില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സമാനമായ തടസം നേരിടുന്നതായി ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 530 ദശലക്ഷത്തിലധികം ഇന്ത്യക്കാർ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്, ലോകമെമ്പാടുമായി ഏകദേശം 3 ബില്യൺ ആളുകളും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നു.
Is it just me or your WhatsApp is down as well ? I am trying to upload status and it’s taking forever to do so . #Whatsappstatusdown
— Khusboo Sharma (@khusboo_runthla) April 12, 2025
കഴിഞ്ഞ ഫെബ്രുവരി അവസാനത്തിൽ പ്ലാറ്റ്‌ഫോമിൽ ഇതുപോലെ തടസം അനുഭവപ്പെട്ടതിന് ശേഷം ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്ക് ആപ്പ് ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് ആപ്പ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വെബ് വഴി കണക്റ്റു ചെയ്യാനോ സന്ദേശങ്ങൾ അയയ്ക്കാനോ കോളുകൾ വിളിക്കാനോ കഴിഞ്ഞില്ല.
Hey @WhatsApp , is the app down? I’m having trouble sending messages – they’re just not going through. Anyone else facing this? #WhatsAppDown
— Arpit shukla ✍🏽 (@JournoArpit) April 12, 2025
ഇന്ത്യയിലുടനീളമുള്ള നൂറുകണക്കിന് ഉപയോക്താക്കൾക്ക് ഫോൺ പേ, ഗൂഗിൾ പേ, പേടിഎം എന്നിവയുൾപ്പെടെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) ഇടപാട് നടക്കുന്നില്ലെന്നു റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വാട്ട്‌സ്ആപ്പ് പ്രശ്‌നവും പ്രത്യക്ഷപ്പെട്ടത്. റെഗുലേറ്ററി ബോഡിയായ എൻപിസിഐ എക്സ് പോസ്റ്റിൽ വിശദീകരിക്കുന്നത് “ഇത് ഇടയ്ക്കിടെയുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ്, ഇതാണ് ഒരു പരിധിവരെ യുപിഐ ഇടപാട് തടസപ്പെടുന്നതിലേക്കു നയിച്ചത്” എന്നാണ്.