സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി അംബേദ്ക്കർ പ്രതിമയ്ക്ക് ഹാരമണിയിക്കാനായി ക്രെയിനിൽ കയറിയ ബിജെപി എംപി ഗണേഷ് സിങ് ഓപ്പറേറ്ററുടെ കരണത്തടിച്ചു. എംപി കയറി അൽപം കഴിയുന്നതിനു മുൻപ് ക്രെയിനിന് കുലക്കമുണ്ടായത് എംപിയെ ചൊടിപ്പിച്ചു. ഇതോടെ ദേഷ്യത്തിൽ മുൻസിപ്പൽ ക്രെയിൻ ഓപ്പറേറ്ററുടെ മുഖത്ത് എംപി അടിക്കുകയാണ് ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ്.
‘റൺ ഫോർ യൂണിറ്റി’ പരിപാടിയിലാണ് സംഭവമുണ്ടായത്. നഗരത്തിലെ ഷെമ്‌റിയ ചൗക്കിലാണ് അംബേദ്ക്കൽ പ്രതിമ സ്ഥിതിചെയ്യുന്നത്. ഹാരമണിയിക്കാൻ ക്രെയിനിൽ കയറിയ എംപിയുമായി മെഷീൻ പതിയെ മുകളിലേക്ക് ഉയരുമ്പോൾ പെട്ടെന്നൊരു കുലക്കമുണ്ടാവുകയും പ്രവർത്തനരഹിതമാവുകയുമാണ് ഉണ്ടായത്. ഇതോടെ കടുത്ത ദേഷ്യത്തിൽ ക്രെയിൻ ഓപ്പറേറ്ററെ എംപി അടുത്തേക്ക് വിളിച്ച ശേഷമാണ് ജനക്കൂട്ടത്തിന് മുന്നിൽ വച്ച് അടിച്ചത്. സാങ്കേതികമായി ഉണ്ടായ തകരാറാണ് മെഷീൻ പണിമുടക്കാൻ കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ക്രെയിനുള്ളിൽ കുടുങ്ങിയ എംപിയെ സഹായിക്കാനെത്തിയ പാവപ്പെട്ട ഒരു തൊഴിലാളിയെ എംപി അടിച്ചെന്ന വിമർശനമാണ് പ്രതിപക്ഷമായ കോൺഗ്രസ് ഉയർത്തുന്നത് ഇതിന്റെ വീഡിയോ അവർ എക്‌സിൽ പങ്കുവച്ചിട്ടുമുണ്ട്.
കോൺഗ്രസ് കുറിച്ചതിങ്ങനെ-
‘അദ്ദേഹം ഒരു എംപിയാണ്, എങ്ങനെയാണ് ക്രെയിനിൽ കുടുങ്ങിയത്?
സത്‌നയുടെ അഹങ്കാരിയായ എംപി ഗണേഷ് സിംഗ്, വിഡ്ഢിത്തങ്ങൾക്ക് പേരുകേട്ടയാളാണ്, ഒരു മുനിസിപ്പൽ ജീവനക്കാരനെ, ഒരു ക്രെയിൻ ഓപ്പറേറ്ററെ തല്ലിച്ചതച്ചു!
ആ നിരപരാധിയുടെ ഒരേയൊരു തെറ്റ് ക്രെയിനിൽ കുടുങ്ങിയ എംപിയെ രക്ഷിക്കാൻ ശ്രമിച്ചു എന്നതാണ്! ബിജെപി പ്രതിനിധികൾക്കിടയിൽ ധാർഷ്ട്യവും ഫ്യൂഡൽ മാനസികാവസ്ഥയും വ്യാപകമാണ്’!
सांसद जी हैं भाई, क्रेन में फंस कैसे गए!
सतना के अहंकारी और अपने कारनामों के लिए चर्चित सांसद गणेश सिंह ने निगम कर्मचारी क्रेन ऑपरेटर को चांटा मार दिया!
उस निरीह का दोष इतना था कि क्रेन में फंसे सांसद को बचाने चला गया! भाजपाई जनप्रतिनिधियों में अहंकार और सामंती मानसिकता उनके सर… pic.twitter.com/G1RE8AJ3o0
— MP Congress (@INCMP) October 31, 2025
















































