കണ്ണൂർ: പാട്യം മൗവ്വഞ്ചേരിപീടികയിൽ സ്ഫോടനം. അജ്ഞാതർ സ്ഫോടക വസ്തു റോഡിലേക്ക് എറിയുകയായിരുന്നു. സിപിഎം പ്രവർത്തകന്റേതുൾപ്പെടെ രണ്ടുവീടുകളുടെ ജനാലച്ചില്ലുകൾ തകർന്നു.രാത്രി 12 മണിയോടെയായിരുന്നു സംഭവം.
സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. രണ്ടു വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. രാത്രിതന്നെ കതിരൂർ പോലീസ് സ്ഥലത്തെത്തി കേസെടുത്തു. സംഭവത്തിന് പിന്നിൽ ആരാണെന്ന കാര്യം വ്യക്തമല്ല.
പോലീസ് അന്വേഷിച്ചു വരികയാണ്.ബിജെപിയാണ് സ്ഫോടക വസ്തു എറിഞ്ഞതിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. സിസിടിവി അടക്കം പോലീസ് പരിശോധിച്ചുവരികയാണ്.