BREAKING NEWS

ഹോളി ആഘോഷത്തിനിടെ നാലു വയസുകാരൻ തെറിപ്പിച്ച ചായം മുത്തശ്ശിയുടെ ദേഹത്തേക്ക് വീണു, കുട്ടിയുടെ തലവഴി ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശിയുടെ ക്രൂരത, കുഞ്ഞിന്റെ ശരീരത്തിൽ 45% പൊള്ളൽ, അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റു- വീഡിയോ

· · 1 min read
Share: Copied!

മുംബൈ: കുഞ്ഞ് ഓം പൊട്ടിച്ചിരിച്ച് പ്രിയപ്പെട്ടവർക്ക് നേരെ ചായം വലിച്ചെറിഞ്ഞ് ആഘോഷത്തിലായിരുന്നു, ഇതിനിടെ അപ്രതീക്ഷിതമായി ചായം മുത്തശ്ശിയുടെ ദേഹത്തേക്കും വീണു, പിന്നാലെ നാലുവയസുകാരന്റെ ദേഹത്തേക്ക് ചൂടുവെള്ളം കമഴ്ത്തി മുത്തശ്ശിയുടെ കൊടുംക്രൂരത. മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിൽ കോരാടിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദേഹത്ത് ചൂടുവെള്ളം വീണതിന് പിന്നാലെ വേദനകൊണ്ട് തുള്ളിക്കൊണ്ട് കുഞ്ഞ് ആർത്തുകരയുന്നതും കേൾക്കാം.

നാലുവയസുകാരൻ ഓം ഹരിഷ് വാംഗെ എന്ന കുഞ്ഞിനോടാണ് മുത്തശ്ശി സിന്ധു താക്കറേ ക്രൂരത കാണിച്ചത്. ഹോളിദിനത്തിൽ വീടിനു പുറത്ത് നിറം ചീറ്റിക്കാവുന്ന കുപ്പിയുമായി കളിക്കുകയായിരുന്നു ഓം. ഇതിനിടെ അവിടേക്ക് എത്തിയ സിന്ധുവിന്റെ ദേഹത്തേക്ക് ഓം ചായം തെറിപ്പിച്ചു. കുപിതയായ സിന്ധു, കൈവശമുണ്ടായിരുന്ന ബക്കറ്റിലെ ചൂടുവെള്ളം ഓമിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റ ഓമിനെ നാഗ്പുറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

BREAKING NEWS
റോഡിലെ വെള്ള വരയിൽ തെന്നി ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ചു, ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി!! പോളിടെക്‌നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, അപകടം പരീക്ഷയെഴുതാനായി കോളേജിലേക്ക് പോകവേ
15 Oct 2026
BREAKING NEWS
റിപ്പോർട്ട് വായിച്ചാൽ ഞെട്ടിപ്പോകും... കണ്ണൂരിൽ എന്തിനാണ് 1000 ഏക്കർ ഭൂമി ഏറ്റെടുത്തത്? കിഫ്ബി സർക്കാർ നൽകിയ 99.4 % ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടി മാത്രം!! മസാല ബോണ്ടിൽ 181.73 കോടി നഷ്ടം, ചില പ്രദേശങ്ങൾക്ക് അധിക തുക നൽകി... ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി, 498 പേർക്ക് അനുമതിയില്ലാതെ...
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026
BREAKING NEWS
പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മതിയായ പരിചരണം ലഭിച്ചില്ല, വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ യുവതിയോടി നഴ്‌സ് മോശമായി പെരുമാറി...പ്രസവത്തിനിടെ നവജാതശിശു മരിച്ചു, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ, കുഞ്ഞിനെ പുറത്തെടുത്തപ്പോൾ മരിച്ചിരുന്നുവെന്ന്...
15 Oct 2026