BREAKING NEWS

പണിയെടുക്കാൻ പോയാൽ അത് ചെയ്യണം, അല്ലെങ്കിൽ തെറിപ്പിക്കും!! ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള യുവതിയുമായി പ്രണയബന്ധം, ചൈനയിലുള്ള യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ ജോലി തെറുപ്പിച്ച് ട്രംപ്, നടപടി ജോ ബൈഡൻറെ കാലത്തുള്ള വിലക്ക് മുൻനിർത്തി?

· · 1 min read
Share: Copied!

വാഷിങ്ടൺ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി)യുമായി ബന്ധമുള്ള ചൈനീസ് യുവതിയുമായി പ്രണയത്തിലായ നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശ സർവീസിൽനിന്ന് പുറത്താക്കി യുഎസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം. ചൈനയിൽ നിയോഗിച്ചിരുന്ന നയതന്ത്ര ഉദ്യോ​ഗസ്ഥന്റെ പണിയാണ് പ്രണയത്തിന്റെ പേരിൽ തെറിച്ചത്. ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ചൈനീസ് പ്രണയിനിയും ഉൾപ്പെടുന്ന വീഡിയോ, കൺസർവേറ്റീവ് മുന്നണിപ്പോരാളിയായ ജെയിംസ് ഔകീഫെ ഓൺലൈനിൽ പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഉദ്യോ​ഗസ്ഥനെ പുറത്താക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് ടോമി പിഗോട്ടാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ചൈനയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള അമേരിക്കക്കാരായ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ ചൈനീസ് പൗരന്മാരുമായി പ്രണയബന്ധത്തിലോ ലൈംഗികബന്ധത്തിലോ ഏർപ്പെടുന്നതിന് വിലക്ക് നിലവിൽവന്നത് ജോ ബൈഡൻ ഭരണകൂടത്തിന്റെ അവസാനകാലത്തായിരുന്നു.

അതേസമയം സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ച ഈ വിലക്ക് പ്രകാരം ഇതാദ്യമായാണ് ഒരു ഉദ്യോഗസ്ഥൻ ജോലിയിൽനിന്ന് പുറത്താക്കപ്പെടുന്നത്. വിഷയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയും വിലയിരുത്തിയെന്നും സിസിപിയുമായി ബന്ധമുള്ള ചൈനീസ് യുവതിയോടുള്ള പ്രണയം ഒളിപ്പിച്ചുവെച്ചെന്ന് ഉദ്യോഗസ്ഥൻ സമ്മതിച്ചതിന് പിന്നാലെയാണ് നടപടിയെന്നും പിഗോട്ട് കൂട്ടിച്ചേർത്തു.

ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ… ഞാൻ വാക്കുപാലിച്ചു, ഇത് ഇസ്രയേലിന്റെ ദേശീയവും ധാർമ്മികവുമായ വിജയം- ബെഞ്ചമിൻ നെതന്യാഹു

BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026