കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റതിനു പിന്നാലെ തനിക്ക് ഓർമ നഷ്ടപ്പെട്ടെന്നും അതിനാൽ വേദന അനുഭവിക്കേണ്ടിവന്നിട്ടില്ലെന്നും ഉമ തോമസ് എംഎൽഎ. ആ ദിവസം വീട്ടിൽനിന്ന് ഇറങ്ങിയതുപോലും ഓർമയില്ലെന്നും ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു.
എനിക്ക് ഓർമ വരുമ്പോൾ ചുറ്റും കാക്കി ഡ്രസ്സിട്ട സ്ത്രീകളാണ് ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷനിലാണെന്നാണ് കരുതിയത്. എന്തിനാ എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ ആശുപത്രിയാണെന്ന് പറഞ്ഞു. എന്നാൽ ആശുപത്രി സ്റ്റാഫ് തന്ന മറുപടികളിൽ തൃപ്തയാകാതെ അവരോട് ദേഷ്യപ്പെട്ടിരുന്നെന്നും പിന്നീടാണ് യാഥാർത്ഥ്യം മനസ്സിലാക്കിയതെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
കൊമ്പുകോർത്ത ബ്രിട്ടാസിൻ്റെ കിളി പോയി…!!!! മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാൾ യോഗ്യത…!! അദ്ദേഹത്തോട് ചോദിച്ചാൽ മതി…!!! കേന്ദ്രവിഹിതത്തെ കുറിച്ചുള്ള ബ്രിട്ടാസിൻ്റെ ചോദ്യത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നിർമല സീതാരാമൻ…!!!!
കലൂർ സ്റ്റേഡിയത്തിലെ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന നൃത്തപരിപാടിക്കിടെ താത്കാലിക സ്റ്റേജിൽ നിന്ന് വീണാണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിനു പരുക്കുപറ്റിയത്. ഡിസംബർ 29 ന് കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 നർത്തകർ ചേർന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമാ തോമസ് അശാസ്ത്രീയമായി നിർമിച്ച സ്‌റ്റേജിൽ നിന്നും പതിനഞ്ച് അടി താഴെയുള്ള കോൺക്രീറ്റ് സ്ലാബിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റത്.
അപകടത്തിൽ എംഎൽഎയുടെ വാരിയെല്ല് പൊട്ടുകയും തലച്ചോറിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് കാരണം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 15 അടി ഉയരത്തിലുള്ള വേദിയിൽ നിന്നായിരുന്നു വീണത്. 46 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം എംഎൽഎ വീട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ 46 ദിവസം തന്നെ നന്നായി പരിചരിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഉമാ തോമസ് നന്ദി അറിയിച്ചു. കുറച്ച് ആഴ്ചകൾ കൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടേഴ്‌സ് നിർദേശിച്ചിട്ടുണ്ടെന്നും ഉമ തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.