തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി തമിഴകത്ത് ചൂടുപിടിക്കുകയാണ്. 2021 മുതൽ തമിഴ് സിനിമാ ലോകത്തെ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംഗീത ഹർജി നൽകിയിരിക്കുന്നത്. താൻ പലപ്പോഴും വിലക്കിയെന്നും ഇനി ആ ബന്ധമുണ്ടാകില്ലെന്നും വാക്ക് നൽകിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടരുകയാണെന്നും വിവാഹ മോചന ഹർജിയിൽ ആരോപിക്കുന്നത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പഴയ ഇന്റർവ്യൂകളും പ്രസംഗങ്ങളും സമൂഹമാധ്യമങ്ങൾ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃഷയുടെയും വിജയ്‍യുടെയും പഴയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും തൃഷ ഇന്ത്യ ഗ്ലിറ്റ്‌സിനോട് പറഞ്ഞവാക്കുകളാണ് ചർച്ചയാവുന്നത്.
“ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല. വിവാഹത്തിന് മുൻപ് ഞാൻ നൂറുതവണ ചിന്തിക്കും. മറ്റൊരാളെ വേദനിപ്പിക്കാനോ അസന്തുഷ്ടമായ ജീവിതം നയിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. വിജയ്, കാലങ്ങൾക്ക് ശേഷം സ്‌കൂൾ ഫ്രണ്ടിനെ കാണുന്നത് പോലെയായിരുന്നു. അതേ കംഫർട്ടും സ്‌നേഹവും സൗഹൃദവും. എന്റെ ഇരുപത് വർഷത്തെ കരിയറിൽ ഏറ്റവും ദൈർഘ്യമേറിയ യാത്ര വിജയ്‌ക്കൊപ്പമായിരുന്നു. വീട് എന്നാൽ ഒരു ഇടമല്ലെന്നും ഒരു വ്യക്തിയാണെന്നാണ് പറയപ്പെടുന്നത്.” തൃഷ പറയുന്നു.
അതേസമയം വിജയ് തൃഷയെ കുറിച്ച പറഞ്ഞ കാര്യവും ചർച്ചയായിരുന്നു. “ഒരു 20 കാരി നായികയാകുന്നത് വലിയ കാര്യമല്ല. എന്നാൽ ഒരു പെൺകുട്ടി 20 വർഷമായി നായിക സ്ഥാനം നിലനിർത്തുന്നത് ചെറിയ കാര്യമല്ല. അതും അതേ ഊർജ്ജത്തോടേയും സൗന്ദര്യത്തോടേയും” എന്നാണ് വിജയ് തൃഷയെക്കുറിച്ച് പറഞ്ഞത്. ഞാൻ ആരേക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങൾക്കെല്ലാം അറിയാം. എല്ലാവരും കൈ വീശുക സാധാരണ ആളുകളെ പോലെയാണ്. പക്ഷെ അവൾ കൈ വീശുക രാജകുമാരിയെപ്പോലെയാണ്. നിങ്ങളെല്ലാം അത് ശ്രദ്ധിച്ചിട്ടുണ്ടാകും.” എന്നാണ് വിജയ് തൃഷയെ കുറിച്ച് പറഞ്ഞത്.


















































