BREAKING NEWS

ഇന്ത്യയെ ഉന്നംവച്ചെത്തുന്ന ഭീകരർക്കും തീവ്രവാദ ​ഗ്രൂപ്പുകൾക്കും പാക്കിസ്ഥാൻ മണ്ണിൽ അഭയം നൽകുന്നത് തുടരുന്നു, മിക്ക ഭീകരവാദ ഗ്രൂപ്പുകളും പ്രവർത്തിക്കുന്നത് ‘ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രത്യയശാസ്ത്രത്താൽ’ പ്രേരിതരായി!! തെഹ്രീകെ താലിബാൻ പാക്കിസ്ഥാന്റെ ലക്ഷ്യം പാക് സർക്കാരിനെ അട്ടിമറിച്ച് ശരീഅത്ത് നിയമം നടപ്പിലാക്കുക- യുഎസ് റിപ്പോർട്ട്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഓരോ തവണയും ഇന്ത്യയെ ലക്ഷ്യംവെക്കുന്ന ഭീകരവാദ ഗ്രൂപ്പുകൾക്ക് പാക്കിസ്ഥാൻ മണ്ണിൽ അഭയം നൽകുന്നതു തുടരുകയാണെന്ന് യുഎസ് റിപ്പോർട്ട്. യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) റിപ്പോർട്ടിലാണ് പാക്കിസ്ഥാനിലെ തീവ്രവാദ ​ഗ്രൂപ്പുകളെപ്പറ്റി സുപ്രധാന വിവരമുള്ളത്. ഇന്ത്യയെയും കശ്മീരിനെയും ലക്ഷ്യംവെക്കുന്ന തീവ്രവാദഗ്രൂപ്പുകൾ ഉൾപ്പെടെ നിരവധി ഭീകര സംഘടനകൾക്ക് പാക്കിസ്ഥാൻ തങ്ങളുടെ മണ്ണിൽ ഇപ്പോഴും അഭയം നൽകുന്നത് തുടരുകയാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ വർഷങ്ങളോളം നീണ്ട സൈനിക നടപടികൾക്കും നയപരമായ തീരുമാനങ്ങൾക്കും ശേഷവും ഭീകര സംഘടനകൾ പാക്കിസ്ഥാന്റെ മണ്ണിൽ പ്രവർത്തനം തുടരുന്നു എന്നും റിപ്പോർട്ട് പറയുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കറെ തൊയ്ബയും, 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണവുമായി ബന്ധമുള്ള ജെയ്ഷെ മുഹമ്മദും പാക്കിസ്ഥാൻ പ്രദേശത്ത് ഇപ്പോഴും പ്രവർത്തനം തുടരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയംതന്നെ അടുത്ത കാലത്തായി പാക്കിസ്ഥാനിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2019-ൽ ഭീകരവാദം മൂലമുള്ള മരണം 365 ആയി കുറഞ്ഞുവെങ്കിലും, അതിനുശേഷം ഓരോ വർഷവും മരണസംഖ്യ ഉയരുകയാണ്. 2025-ൽ ഇത് 4,001-ൽ എത്തുകയും ചെയ്തു. ഇത് കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഭീകരവാദം ശക്തമായതിനെ തുടർന്ന്, ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി പാക്കിസ്ഥാൻ മാറി. അതുപോലെ മിക്ക ഭീകരവാദ ഗ്രൂപ്പുകളും ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രത്യയ ശാസ്ത്രത്താൽ പ്രേരിതരാണെന്ന് തങ്ങൾ കണ്ടെത്തിയതായും യുഎസ് റിപ്പോർട്ട് പറയുന്നു. ആഗോള തലത്തിലുള്ളവ, അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചുള്ളവ, ഇന്ത്യ- കശ്മീർ കേന്ദ്രീകരിച്ചുള്ളവ, ആഭ്യന്തരമായി പ്രവർത്തിക്കുന്നവ, വിഭാഗീയ ഗ്രൂപ്പുകൾ എന്നിങ്ങനെ ഈ ഗ്രൂപ്പുകളെ അഞ്ച് പ്രധാന വിഭാഗങ്ങളായി റിപ്പോർട്ടിൽ തിരിച്ചിരിക്കുന്നു.

മേഖലയിൽ അൽ-ഖ്വയ്ദയും, 4,000-6,000 പോരാളികളുള്ള ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയും (ISKP) സജീവമാണ്. പാക്കിസ്ഥാലെ ഏറ്റവും മാരകമായ ഭീകരവാദ ഗ്രൂപ്പായി വിശേഷിപ്പിക്കപ്പെടുന്ന തെഹ്രീകെ താലിബാൻ പാക്കിസ്ഥാന് (TTP) 2,500 മുതൽ 5,000 വരെ പോരാളികളുണ്ടെന്നും, പാക്കിസ്ഥാൻ സർക്കാരിനെ അട്ടിമറിച്ച് ശരീഅത്ത് നിയമം നടപ്പിലാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

BREAKING NEWS
'സ്വർണവില ഇടിഞ്ഞതുകൊണ്ട് വിപണി തകരില്ല; കേരളത്തിന്റെ സ്വർണവ്യാപാരത്തിന് ഭാവി ശക്തം'
29 Nov 2026
BREAKING NEWS
അച്ഛന്‍ മറ്റാരുടെയോ കസ്റ്റഡിയില്‍, കാണാന്‍ അനുവദിക്കുന്നില്ല, കെ സുധാകരന്‍ എംപി ദുബൈയിലെ ആശുപത്രിയില്‍ തടങ്കലില്ലെന്ന് മകന്‍
29 Nov 2026
BREAKING NEWS
അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖം, പുറത്ത് കളിക്കാൻ പോകുന്നുവെന്നു പറഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥി വീട്ടിൽ നിന്നിറങ്ങി, അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ മറ്റൊരു കുട്ടിയെത്തി പറഞ്ഞത് മകൻ കുത്തേറ്റ് ഓടയിൽ വീണു കിടപ്പുണ്ടെന്ന്!! പൂർവ വൈരാഗ്യത്തിൽ 14 കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രായപൂർത്തിയാകാത്ത രണ്ടുപേർ പി...
29 Nov 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈൽ വർഷം; 48 മണിക്കൂറിനിടെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അവകാശവാദം; 'വിമാനത്താവളങ്ങളും ഊർജ നിലയങ്ങളും ലക്ഷ്യം'; രാജ്യാതിർത്തി കടന്ന മിസൈലുകൾ തകർത്തെന്ന് സൗദി സഖ്യസേന
29 Nov 2026