BREAKING NEWS

കുഞ്ഞിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് അകന്നു കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി, പിന്നീട് കാറില്‍ കയറ്റി വായില്‍ തുണി തിരുകി ക്രൂര മര്‍ദനം, യുവതിയുടെ കഴുത്തിനും മുഖത്തും ഗുരുതര പരിക്ക്

· · 1 min read
Share: Copied!

വർക്കല: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ കാറിനുള്ളിൽ വച്ച് മ‍ർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. കുഞ്ഞിനെ കാണിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് ഭാര്യയെ ഭർത്താവ് വിളിച്ച് വരുത്തിയത്. മകന് ഭക്ഷണവുമായി എത്തിയ യുവതിയോട് റോഡിൽ നിന്ന് കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ച് കാറിൽ കയറ്റി. പിന്നീട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം.

മകനെ കാണാനായി മറ്റൊരു വാഹനത്തിൽ എത്തിയ യുവതിയെ വാഹനം പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി ഭർത്താവ് കാറിൽ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഡോറുകളും വിൻഡോ ഗ്ലാസുകളും ലോക്ക് ചെയ്ത ശേഷമായിരുന്നു മർദ്ദനം. രക്ഷപ്പെടാനോ സഹായം തേടാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു യുവതി. യുവതിയുടെ വായിൽ തുണി തിരുകാനും യുവാവ് മടിച്ചില്ല.

ഗ്ലാസുകളിൽ കൂളിംഗ് ഫിലിം ഒട്ടിച്ചിരുന്നതിനാൽ അകത്ത് നടക്കുന്ന അക്രമം പുറത്തുള്ളവ‍ർക്ക് കാണാനും സാധിച്ചിരുന്നില്ല. നാട്ടുകാർ ഡോർ തുറക്കാൻ ആവശ്യപ്പെട്ടതോടെ യുവാവ് കാർ മുന്നോട്ട് എടുത്തു. വീണ്ടും നിർത്തിയതോടെ നാട്ടുകാർ കൂട്ടം കൂടി. മറ്റ് വഴികളില്ലാതെ വന്നതോടെ യുവാവ് കാർ അൺലോക്ക് ചെയ്തതോടെ യുവതി കാറിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. അവശ നിലയിലായ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

യുവതിക്ക് കഴുത്തിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. യുവതിയുടെ പരാതിയിൽ ഭർത്താവ് സിജു സോമൻ എന്നയാൾക്ക് എതിരെ കേസെടുത്തു. റോഡ് സൈഡിൽ കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട്,സംശയം തോന്നിയ നാട്ടുകാർ ലോക്ക് തുറക്കാൻ ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് രക്ഷപ്പെടാനായത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026