BREAKING NEWS

യുദ്ധ ഭീതിയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ കുടുങ്ങി; ഇന്ധനവും കുടിവെള്ളവും തീരാറായി; ചൈനയിൽനിന്ന്‌ ഷാർജയിലേയ്ക്ക് പുറപ്പെട്ട ഇന്ധനക്കപ്പൽ കൊല്ലം തുറമുഖത്ത് അഭയം തേടി

· · 1 min read
Share: Copied!

കൊല്ലം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായ സാഹചര്യത്തിൽ, ചൈനയിൽ നിന്ന് ഷാർജയിലേക്കു യാത്രതിരിച്ച ഇന്ധനക്കപ്പൽ അഭയം തേടി കൊല്ലം തുറമുഖത്തെത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്ര സുരക്ഷാ ആശങ്കകൾ മൂലം വൈകിയതിനെ തുടർന്ന് ദിവസങ്ങളോളം ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങേണ്ടിവന്ന കപ്പൽ, മതിയായ ഇന്ധനവും കുടിവെള്ളവും ഇല്ലാതായതോടെയാണ് അടിയന്തരമായി കൊല്ലം തുറമുഖത്തെ സമീപിച്ചത്.

കഴിഞ്ഞ 14-ന് ചൈനയിലെ നിങ്ഡേ തുറമുഖത്തിൽ നിന്ന് പുറപ്പെട്ട കപ്പൽ, ഷാർജയിലെത്താൻ ജി.എം. 2-ന് ഹോർമുസ് കടലിടുക്ക് താണ്ടണം. എന്നാൽ മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ യാത്ര തുടരാൻ സാധിക്കാതെ സമുദ്രത്തിൽ കാത്തിരിക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ ആവശ്യമായ വിഭവങ്ങൾ തീരാനിരിക്കെ, അടുത്തുള്ള സുരക്ഷിത തുറമുഖമായി കൊല്ലത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ അധികൃതരുടെ അനുമതിയോടെ കപ്പൽ തുറമുഖത്തടുപ്പിച്ചു. ഒരു ചൈനീസ് പൗരനും ക്യാപ്റ്റനുൾപ്പെടെ 10 ഇന്തോനേഷ്യക്കാരുമാണ് കപ്പലിലുള്ളത്. പാചകവാതകം കൊണ്ടുപോകുന്നതിനുള്ള ഈ കപ്പൽ, അറ്റകുറ്റപ്പണിക്ക് ശേഷം കാലി ടാങ്കറായിട്ടാണ് യാത്ര തുടർന്നിരുന്നത്.

ആദ്യം കൊച്ചിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ആവശ്യമായ ഇൻഷുറൻസ് രേഖകളുടെ അഭാവം തടസ്സമായി. പിന്നീട് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള ഇൻഷുറൻസ് എടുത്തതോടെ കൊല്ലത്ത് പ്രവേശനാനുമതി ലഭിച്ചു. സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇടപെടലും നിർണായകമായി.

കപ്പലിന് ആവശ്യമായ ഇന്ധനം, കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവ ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ യാത്ര പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നത്. 81 മീറ്റർ നീളമുള്ള മംഗോളിയയിൽ രജിസ്റ്റർ ചെയ്ത കപ്പലാണ് ഇത്.

അതേസമയം, പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് നേരത്തെ കൊല്ലത്തെത്തിയ സൗദി കപ്പൽ ‘സാക്കി വിഷൻ’ ഇപ്പോഴും തുറമുഖത്ത് തുടരുന്നു. മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ സമുദ്രഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുന്നതായി ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നു.

ഇതരമതസ്ഥനുമായുള്ള പ്രണയ ബന്ധം എതിര്‍ത്തു, പിതാവിനെ മില്‍ക്ക് ഷെയ്ക്കില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി, പിന്നാലെ കാമുകനുമായി വിവാഹം, മൂന്ന് വര്‍ഷത്തിന് ശേഷം കുറ്റസമ്മതം നടത്തി മകളുടെ ഭര്‍ത്താവ്

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026