BREAKING NEWS

​തിരിച്ചടിക്കുമെന്ന് പറഞ്ഞു തിരിച്ചടിച്ചു!! സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം, 12 യുഎസ് സൈനികർക്ക് പരുക്ക്!! ഗൾഫ് രാജ്യങ്ങളിലേക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ, സലാല തുറമുഖത്തേക്ക് പായിച്ചത് രണ്ട് ഡ്രോണുകൾ, ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരുക്ക്, സലാല തുറമുഖം താൽക്കാലികമായി അടച്ചു

· · 1 min read
Share: Copied!

ദുബായ്: കഴിഞ്ഞദിവസം അമേരിക്കനടത്തിയ ആക്രമണത്തിനു മറുപണിതരുമെന്ന് പറഞ്ഞപോലെ തന്നെ ഇറാൻ പ്രവർത്തിച്ചു. ​ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും ഇറാന്റെ ശക്തമായ ആക്രമണം. അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്കു പരുക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തേക്കും ഡ്രോൺ ആക്രമണമുണ്ടായി. ഇവിടെ ക്രെയിൻ തകർന്നുവീണ് ഒരാൾക്ക് പരുക്ക്.

സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലേക്കാണ് ഇറാനിൽനിന്നു ശക്തമായ ഡ്രോൺ- മിസൈൽ ആക്രമണങ്ങളുണ്ടായത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം.

ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റത്. സാമ്പത്തികമേഖലയിൽ രണ്ടിടത്ത് തീപ്പിടിത്തം ഉണ്ടായി. അതുപോലെ ഒമാനിലെ സലാല തുറമുഖത്തേക്ക് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരുക്കേറ്റു. ഇതോടെ സലാല തുറമുഖം താൽക്കാലികമായി അടച്ചു.

സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 സൈനികർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. ബഹ്‌റൈനിലും പുലർച്ചെയോടെ ഡ്രോൺ ആക്രമണ ശ്രമമുണ്ടായതായും റിപ്പോർട്ട്.

അതേസമയം ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ഗൾഫ് മേഖലയിലേക്കുള്ള ആക്രമണം ഇറാൻ കൂടുതൽ ശക്തമാക്കിയതെന്നാണ് വിവരം.

നിങ്ങളെപ്പോലുള്ളവർ കാരണമാണ് ഇറാൻ യുദ്ധം ഉണ്ടായത്, ട്രംപ് നിങ്ങളെയൊക്കെ ഇവിടുന്ന് കൊണ്ടുപോകും, നിങ്ങൾ വിഡ്ഢികളാണ്, തീവ്രവാദി, നരകത്തിൽ പോകും, ക്ലാസ് മുറിയില്‍ വച്ച് മുസ്ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ചു, പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍

BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026