BREAKING NEWS

1000 കോടിയും കടന്ന് ‘ധുരന്ധർ പ്രതികാരം’!! ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന ഇന്ത്യൻ ചിത്രം

· · 1 min read
Share: Copied!

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ഏറ്റവും വേഗത്തിൽ ആഗോള ഗ്രോസ് 1000 കോടി നേടുന്ന ഇന്ത്യൻ ചിത്രമായി മാറി. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ 1088 കോടി ആഗോള ഗ്രോസ് നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ഗ്രോസ് നേടിയ ചിത്രം, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ പ്രവർത്തി ദിവസങ്ങളിലും ഗംഭീര ബോക്സ് ഓഫിസ് പ്രകടനം നടത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കു പുറമെ വിദേശ മാർക്കറ്റിലും റെക്കോർഡ് കളക്ഷൻ ആണ് ചിത്രം നേടുന്നത്.

ആദ്യ വീക്കെൻഡിൽ നിന്ന് മാത്രം ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 761 കോടി രൂപ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുന്ന ചിത്രം, ആഗോള തലത്തിൽ അഭൂതപൂർവമായ വിജയമാണ് നേടുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള ബ്ലോക്ക്ബസ്റ്റർ എന്ന നേട്ടം ആവർത്തിച്ചുകൊണ്ട്, ഈ സ്പൈ ആക്ഷൻ ത്രില്ലർ അതിന്റെ ആദ്യ ആഴ്ചയിലെ ഓരോ ദിവസവും എക്കാലത്തെയും റെക്കോർഡ് കളക്ഷൻ ആണ് സ്വന്തമാക്കിയത്.

ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ചിത്രമായ ധുരന്ധറിന്റെ ഈ രണ്ടാം ഭാഗം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഇതിഹാസ സമാനമായ വിജയമായാണ് മുന്നേറുന്നത്. ഏറ്റവും വേഗതയേറിയ 1000 കോടി, ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ഗ്രോസർ, ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസ്സർ എന്നീ റെക്കോർഡുകളും ഇപ്പോൾ ഈ ചിത്രത്തിന്റെ പേരിലാണ്.

ചിത്രത്തിന്റെ ഓരോ ദിവസത്തെയും കളക്ഷൻ ബ്രേക്ക് അപ് കണക്കുകൾ ഇപ്രകാരം, ആദ്യ വീക്കെൻഡ് 466 കോടി, തിങ്കളാഴ്ച-64 കോടി രൂപ, ചൊവ്വാഴ്ച-58 കോടി രൂപ, ബുധനാഴ്ച-49 കോടി രൂപ, വ്യാഴാഴ്ച-53 കോടി രൂപ. എട്ടു ദിവസം നീണ്ട ആദ്യ ആഴ്ചയിൽ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 690 കോടി രൂപയാണ്. ഇന്ത്യയിൽ നിന്നു 8 ദിനം കൊണ്ട് നേടിയ ടോട്ടൽ ഗ്രോസ് 814 കോടി രൂപ. വിദേശ മാർക്കറ്റിൽ നിന്നും ചിത്രം നേടിയ ഗ്രോസ് കളക്ഷൻ 274 കോടി രൂപയും, ചിത്രത്തിന്റെ ലോകമെമ്പാടും നിന്നുള്ള ആകെ ഗ്രോസ് കളക്ഷൻ 1088 കോടി രൂപയുമാണ്.

ജിയോ സ്റ്റുഡിയോസ്, ബി 62 സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ഒരു കൊടുങ്കാറ്റു പോലെ ആഗോള ബോക്സ് ഓഫീസിൽ ആഞ്ഞടിക്കുന്ന കാഴ്ചയ്ക്കാണ് ഇന്ത്യൻ സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. പിആർഒ – ശബരി.

BREAKING NEWS
'പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ'... 'അവളുടെ ചേച്ചി എന്തും പറയും, അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്, ഞാൻ പണം കൂട്ടിച്ചോദിക്കും, ചിലപ്പോൾ മൂന്ന് ലക്ഷമൊക്കെ ഞാൻ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും'... ആത്മഹത്യ ചെയ്ത യുവാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് പെൺക...
14 Oct 2026
BREAKING NEWS
'കുരച്ചിട്ടും ഫലമില്ലെങ്കിൽ കടിക്കാൻ കോടതി ബാധ്യസ്ഥരാണ്, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നു'-ജസ്റ്റിസ് കുര്യൻ ജോസഫ്; ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത് അഭിഭാഷകർ
14 Oct 2026
BREAKING NEWS
പനി കൂടിയതിനെ തുടർന്ന് മൂന്ന് വയസുകാരി അങ്കണവാടിക്കുള്ളിൽ ഛർദിച്ചു, കുഞ്ഞിനെക്കൊണ്ട് സ്വന്തം വസ്ത്രം ഊരി ഛർദി തുടപ്പിച്ച് ടീച്ചറുടെ ക്രൂരത- പരാതിയുമായി കുട്ടിയുടെ കുടുംബം!! താത്കാലിക ഹെൽപ്പർ അടക്കം അധ്യാപികയ്ക്കെതിരെ മൊഴി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്ന് ആരോപണം
14 Oct 2026
BREAKING NEWS
വീട്ടുമുറ്റത്ത് കിടന്നുറങ്ങാൻ പതിവായി വന്നിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അരക്കിലോമീറ്ററോളം ഓടിച്ച് കല്ലെറിഞ്ഞു;, അവശനായി വീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, വായിൽ കള്ളൊഴിച്ച് പ്രതികൾ; മൂലത്തറ ഡാം ആൾക്കൂട്ടക്കൊലക്കേസിൽ ഏഴുപേർ അറസ്റ്റിൽ
14 Oct 2026