BREAKING NEWS

“ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല, എന്റെ ഇരുപത് വർഷത്തെ കരിയറിൽ ഏറ്റവും ദൈർഘ്യമേറിയ യാത്ര വിജയ്‌ക്കൊപ്പമായിരുന്നു, എന്റെ വീടാണ് വിജയ്- തൃഷ!! എല്ലാവരും കൈ വീശുക സാധാരണ ആളുകളെ പോലെയാണ്, പക്ഷെ അവൾ കൈ വീശുക രാജകുമാരിയെപ്പോലെ… വിജയ്- തൃഷ ബന്ധത്തിൽ പഴയ വാക്കുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

· · 1 min read
Share: Copied!

തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി തമിഴകത്ത് ചൂടുപിടിക്കുകയാണ്. 2021 മുതൽ തമിഴ് സിനിമാ ലോകത്തെ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംഗീത ഹർജി നൽകിയിരിക്കുന്നത്. താൻ പലപ്പോഴും വിലക്കിയെന്നും ഇനി ആ ബന്ധമുണ്ടാകില്ലെന്നും വാക്ക് നൽകിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടരുകയാണെന്നും വിവാഹ മോചന ഹർജിയിൽ ആരോപിക്കുന്നത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പഴയ ഇന്റർവ്യൂകളും പ്രസം​ഗങ്ങളും സമൂഹമാധ്യമങ്ങൾ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃഷയുടെയും വിജയ്‍യുടെയും പഴയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും തൃഷ ഇന്ത്യ ഗ്ലിറ്റ്‌സിനോട് പറഞ്ഞവാക്കുകളാണ് ചർച്ചയാവുന്നത്.

“ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല. വിവാഹത്തിന് മുൻപ് ഞാൻ നൂറുതവണ ചിന്തിക്കും. മറ്റൊരാളെ വേദനിപ്പിക്കാനോ അസന്തുഷ്ടമായ ജീവിതം നയിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. വിജയ്, കാലങ്ങൾക്ക് ശേഷം സ്‌കൂൾ ഫ്രണ്ടിനെ കാണുന്നത് പോലെയായിരുന്നു. അതേ കംഫർട്ടും സ്‌നേഹവും സൗഹൃദവും. എന്റെ ഇരുപത് വർഷത്തെ കരിയറിൽ ഏറ്റവും ദൈർഘ്യമേറിയ യാത്ര വിജയ്‌ക്കൊപ്പമായിരുന്നു. വീട് എന്നാൽ ഒരു ഇടമല്ലെന്നും ഒരു വ്യക്തിയാണെന്നാണ് പറയപ്പെടുന്നത്.” തൃഷ പറയുന്നു.

അതേസമയം വിജയ് തൃഷയെ കുറിച്ച പറഞ്ഞ കാര്യവും ചർച്ചയായിരുന്നു. “ഒരു 20 കാരി നായികയാകുന്നത് വലിയ കാര്യമല്ല. എന്നാൽ ഒരു പെൺകുട്ടി 20 വർഷമായി നായിക സ്ഥാനം നിലനിർത്തുന്നത് ചെറിയ കാര്യമല്ല. അതും അതേ ഊർജ്ജത്തോടേയും സൗന്ദര്യത്തോടേയും” എന്നാണ് വിജയ് തൃഷയെക്കുറിച്ച് പറഞ്ഞത്. ഞാൻ ആരേക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങൾക്കെല്ലാം അറിയാം. എല്ലാവരും കൈ വീശുക സാധാരണ ആളുകളെ പോലെയാണ്. പക്ഷെ അവൾ കൈ വീശുക രാജകുമാരിയെപ്പോലെയാണ്. നിങ്ങളെല്ലാം അത് ശ്രദ്ധിച്ചിട്ടുണ്ടാകും.” എന്നാണ് വിജയ് തൃഷയെ കുറിച്ച് പറഞ്ഞത്.

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026