BREAKING NEWS

കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്നു, പിന്നാലെ ഹൃദയാഘാതമാണെന്ന് വരുത്തിതീര്‍ത്തു, മരിച്ച് 20-ാം ദിവസം വിവാഹം കഴിച്ചത് വിനയായി, അന്വേഷണത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം, 46കാരി അറസ്റ്റില്‍

· · 1 min read
Share: Copied!

ബെംഗളൂരു: ഭർത്താവ് മരിച്ച് മൂന്നാഴ്ച തികയും മുൻപേ വിധവയായ യുവതിയുടെ വിവാഹത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. കർണാടകയിലെ തുംകൂർ ജില്ലയിൽ ഹൃദയാഘാതം മൂലം മരിച്ചെന്നു കരുതിയ 50 വയസ്സുള്ള പരമേഷിന്റെ കൊലപാതകമാണ് പൊലീസ് സമർഥമായി തെളിയിച്ചത്.

കൂലിപ്പണിക്കാരനായ പരമേഷ് ജനുവരി 29ന് രാത്രിയാണ് മരിച്ചത്. തുടർന്ന് ഭാര്യയായ ആശ (46) പരമേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കുകയും മൃതദേഹം സംസ്കരിക്കുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി 19ന് ആശ പാചകക്കാരനായ ചന്ദ്രപ്പയെ വിവാഹം കഴിച്ചു. ഇയാളുമായി നേരത്തേ ആശയ്ക്ക് ബന്ധമുണ്ടായിരുന്നു. ഈ വിവാഹത്തിൽ സംശയം തോന്നിയ പരമേഷിന്റെ സഹോദരിമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പൊലീസ് പരമേഷിന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തി. ഇതിൽ മരണം ശ്വാസംമുട്ടിയാണെന്നു കണ്ടെത്തി. ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ആശയും കാമുകനും മുൻഭർത്താവിനെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചു. പരമേഷ് ഉറങ്ങിക്കിടക്കുമ്പോൾ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026