BREAKING NEWS

ഒരു വാണിജ്യ സിലിണ്ടർ എടുക്കാനുണ്ടോ? സിലിണ്ടർ വിലയ്ക്കൊപ്പം സൗജന്യ മൂന്നാർ ട്രിപ്പും! ആലുവയിലെ സാ​ഗർ ഹോട്ടലിന്റെ ഉറപ്പ്

· · 1 min read
Share: Copied!

കൊച്ചി∙ ആലുവ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടൽ സാഗറിൽ ഒരു വാണിജ്യ സിലിണ്ടർ നൽകിയാൽ ‘മൂന്നാർ പീക്ക് പാരഡൈസ്’ റിസോർട്ടിൽ ഒരുദിവസം കുടുംബസമേതം ചിൽ ചെയ്യാനുള്ള അവസരം സൗജന്യമായി ലഭിക്കും. സിലിണ്ടർ വിലയ്ക്കു പുറമേ, 5000 രൂപ പ്രതിദിന വാടകയുള്ള മുറിയും പ്രഭാതഭക്ഷണവും സൗജന്യമായി ലഭിക്കുന്നത്.

ഹോട്ടൽ ഉടമ എ.പി.സഫീറിന്റെ തന്നെ സംരംഭമാണു മൂന്നാറിലെ റിസോർട്ട്. സമൂഹ മാധ്യമങ്ങളിൽ ഓഫർ സംബന്ധിച്ചു പോസ്റ്റ് ഇട്ടതോടെ ഒട്ടേറെ പേർ വിളിച്ചെങ്കിലും ഗാർഹിക സിലിണ്ടറാണ് ഇവരുടെ പക്കലുള്ളത്. വാണിജ്യസിലിണ്ടർ നൽകാമെന്നു പറഞ്ഞത് വിരലിൽ എണ്ണാവുന്നവർ മാത്രം.

ഹോട്ടലിൽ പ്രതിദിനം 3 സിലിണ്ടർ വേണം. സിലിണ്ടർ തീർന്നപ്പോൾ ഒരാഴ്ച ഹോട്ടൽ അടച്ചിട്ടു. വേറെ വഴിയില്ലാതെ വന്നപ്പോഴാണ് ‘ഓഫർ’ പ്രഖ്യാപിച്ചത്. സിലിണ്ടർ ക്ഷാമം തീരുന്നതു വരെ ഓഫറും തുടരും

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026