വാരാണസി: ഉത്തർപ്രദേശിലെ മുൻ ഡെപ്യൂട്ടി ജയിലർക്ക് ദയാ വധം തേടി പ്രസിഡന്റിന് കത്തെ ഴുതി മകൾ. മേലുദ്യോഗസ്ഥന്റെ പീഡനമാണ് കത്തെഴുതാൻ ഇട വരുത്തിയതെന്നും കത്തി ൽ പറയുന്നു.
മാതാവും മുൻ ജയിലറുമായ മീന കനോജിയയെ വാരാണസി ജി ല്ല ജയിൽ സൂപ്രണ്ട് ഉമേശ് കുമാർ സിങ് നിരന്തരം പീഡിപ്പിക്കുക യും അപമാനിക്കുകയും ചെയ്യുമായിരുന്നു. സ്ഥിരമായുള്ള പീഡന ത്താൽ മാതാവ് മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രക ടിപ്പിക്കുന്നു എന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും അധികാരപദവി വഹിക്കുന്ന വ്യ ക്തിയായതിനാൽ സിങ്ങിനെതിരെ കേസെടുത്തില്ല എന്ന് മകൾ നേഹ ഷാ കൂട്ടിചേർത്തു.
പട്ടികജാതി ഉദ്യോഗസ്ഥയായതിനാൽ നിരന്തരം ജാതിയുടെ പേരിൽ അധിക്ഷേപിക്കുമാ യിരുന്നു. പരാതി നൽകിയതി നാൽ തന്നെയും മാതാവിനെയും കുടുംബത്തിനെയും കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ഓഫി സിൽ വച്ച് ഉപദ്രവിക്കുകയും ചെയ്തിരുന്നു. ജയിലിൽ കഴിയു ന്ന സ്ത്രീകളെ ദുർവിനിയോഗിക്കു വാൻ കൂട്ടുനിൽക്കാനും ആവശ്യ പ്പെട്ടതായി കത്തിൽ രേഖപ്പെടു ത്തി. ഉമേശ് കുമാർ ഓഫിസ് മുറി യിൽ വച്ച് ഒരു സ്ത്രിയുടെ വസ്ത്ര ങ്ങൾ ബലമായി അഴിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. തുടർന്ന് വലിയ വിവാദങ്ങൾക്കാണ് അത് വഴിയൊരുക്കിയത്. ഇയാളുടെ പേരിൽ നിരവധി പരാതികൾ പൊലീസിന് നൽകിയിരുന്നുവെ ങ്കിലും ക്ലീൻ ചീറ്റ് നൽകി ഇയാ ളെ വിട്ടയച്ചിരുന്നു.