തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ സ്വീകരിച്ചു. ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്.
മേയോ ക്ലിനിക്കിൽ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായിട്ടായിരുന്നു യാത്ര. പകരം ചുമതല ആർക്കും കൈമാറിയിരുന്നില്ല. ഫയലുകൾ ഇ–ഓഫിസ് വഴി കൈകാര്യം ചെയ്തു. അടുത്ത മന്ത്രിസഭായോഗം 17ന് ചേർന്നേക്കും. അന്നു തന്നെ പാർട്ടി നേതൃത്വ യോഗത്തിനായി മുഖ്യമന്ത്രി ഡൽഹിയിലേക്കു പോകും.