ഒരു ഗ്രാമത്തിൻറെ ചരിത്രസ്ഥലികളും പൈതൃക നേട്ടങ്ങളും വികസന കുതിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്ന സോഷ്യൽ മീഡിയ വീഡിയോ പ്രോഗ്രാമായ ‘തദ്ദേശനേട്ടം @ 2025’ന്റെ ട്രെയ്ലർ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ആർ.രജിത റിലീസ് ചെയ്തു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ . വിവിധ സാമൂഹ്യ- രാഷ്ടീയ-സാംസ്കാരിക- കലാ- സിനിമരംഗത്തെ പ്രമുഖരും , പ്രവർത്തകരും സമൂഹ മാധ്യമങ്ങളിലൂടെ ടെയ്ലർ റിലീസിൽ പങ്കാളികളായി. ബ്ലോക്ക് പഞ്ചായത്തിൻറെ വികസന നേട്ടങ്ങളും ഗ്രാമപഞ്ചായത്തുകളായ പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുമാണ് ഈ വീഡിയോയിൽ ചിത്രീകരിക്കുന്നത്.
പി ആർ മീഡിയയുടെ ബാനറിൽ മാധ്യമ പ്രവർത്തകനും സിനിമാ പി ആർ ഒ യുമായ പി ആർ സുമേരനാണ് ‘തദ്ദേശനേട്ടം @ 2025’ ൻറെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. നിർമ്മാണം പി.കെ നിസാർ , സഹ നിർമ്മാണം – മായ പി.എം. നിയമ സഹായം – അഡ്വ.മഞ്ചേരി സുന്ദർരാജ് .
ക്യാമറ- ടി കെ കൃഷ്ണകുമാർ,ആർട്ട് – വിനേഷ് വി മോഹനൻ ,എഡിറ്റർ-സച്ചിൻ.എസ്.
പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ, അംഗങ്ങളുടെ അഭിമുഖങ്ങൾ,
നാടിന്റെ ചരിത്രം, പൈതൃകം , സംസ്ക്കാരം, ഗ്രാമകാഴ്ചകൾ തുടങ്ങിയ പ്രത്യേക ഫീച്ചറുകൾ അടങ്ങിയ പ്രോഗ്രാമുകളാണ് വീഡിയോയിലൂടെ ചിത്രീകരിക്കുന്നത്. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ്, സ്റ്റാറ്റസ് വീഡിയോസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായിട്ടാണ് ഈ പ്രോഗ്രാമുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത പ്രോഗ്രാമുകൾ അടങ്ങിയ വീഡിയോകൾ വാർഡുതല വാട്സ് ആപ് ഗ്രൂപ്പുകളിലും പൊതു വാട്സ് ആപ് ഗ്രൂപ്പകൾ അടങ്ങിയ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കും.
വിവരങ്ങൾക്ക്
9446190254.