BREAKING NEWS

‘ധീരരായ ഇറാനിയൻ ജനതയ്ക്ക് …‘; നൗറൂസ് പുതുവത്സരാശംസകൾ നേർന്ന് നെതന്യാഹുവിന്റെ വീഡിയോ സന്ദേശം

· · 1 min read
Share: Copied!

ടെൽഅവീവ്: ഇറാനെതിരെയുള്ള യുദ്ധത്തിനിടയിലും ഇറാൻ ജനതയ്ക്ക് പുതുവത്സരാശംസ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിയൻ പുതുവർഷമായ നൗറൂസ് പ്രമാണിച്ചാണ് തിങ്കളാഴ്ച നെതന്യാഹു ഇറാൻ ജനതയ്ക്ക് വീഡിയോയിലൂടെ ആശംസയറിയിച്ചത്.വെള്ളിയാഴ്ചയാണ് പുതുവർഷ പിറവി.

‘ധീരരായ ഇറാനിയൻ ജനതയ്ക്ക്, ഞാൻ എല്ലാ വർഷവും ആശംസിക്കുന്നപോലെ, പ്രകാശത്തിന്റെ ഉത്സവത്തോടുകൂടിയ ഈ ആഘോഷകാലം നിങ്ങൾക്ക് സന്തോഷകരമാകട്ടെ‘,” നെതന്യാഹു പറഞ്ഞു. ബുധനാഴ്ച ആഘോഷിക്കപ്പെടുന്ന പുരാതന ഇറാനിയൻ ഉത്സവമായ ചാഹർഷാൻബെ സൂറിയെയാണ് അദ്ദേഹം പരാമർശിച്ചത്. ‘ഇരുട്ടിന്മേൽ പ്രകാശത്തിന്റെ വിജയം, തിന്മയുടെമേൽ നന്മയുടെ വിജയം എന്ന ഇറാനിയൻ ജനതയുടെ പുരാതന വിശ്വാസത്തെ ഇത് സൂചിപ്പിക്കുന്നു,‘ ഫാർസിയിൽ ഉപശീർഷകങ്ങളോടെ അദ്ദേഹം ഇംഗ്ലീഷിൽ പറഞ്ഞു,

‘ഈ വർഷം ഈ അവധിക്കാലത്തിന് പ്രത്യേക അർഥമുണ്ട്… ഈ അവസരം പ്രയോജനപ്പെടുത്തി നിങ്ങൾക്ക് ഞാൻ സന്തോഷകരമായ നൗറൂസ് ആശംസിക്കുന്നു – സ്വാതന്ത്ര്യത്തിന്റെ ഒരു വർഷം. നിങ്ങൾക്കെല്ലാവർക്കും പ്രതീക്ഷയുടെ ഒരു പുതിയ തുടക്കം,‘അദ്ദേഹം കൂട്ടിച്ചേർത്തു.

നെതന്യാഹു ജീവനോടെയില്ല എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സോഷ്യൽമീഡിയ പോസ്റ്റുകൾ അദ്ദേഹം തുടരെയിടുന്നത്. അതേസമയം, അദ്ദേഹം നിലവിലിടുന്ന വീഡിയോ പോസ്റ്റുകൾ ഡീപ് ഫേക്ക് വീഡിയോകളാണെന്ന പ്രചരണങ്ങളും മറുവശത്തു നിന്നുയരുന്നുണ്ട്.

​ഗുണ്ടാ നേതാവിനേയും സംഘത്തേയും പിടികൂടാനെത്തിയ പോലീസിന് നേരെ ആക്രമണം, എസ്ഐയ്ക്ക് കുത്തേറ്റു

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026