ബെംഗളൂരു: കോലിയെ കണ്ടാൽ ചെക്കനെന്താന്നറിയില്ല എന്തെങ്കിലും കുരുപ്പുതരം ഒപ്പിക്കണം. ഇത്തവണ കിട്ടിയതു കോലിയുടെ വിരൽ. കിട്ടിയതല്ലേ വെറുതെവിട്ടില്ല, കടിച്ചുപിടിച്ചു. പട്ടിക്കുഞ്ഞാണോയെന്തോ…
പിറന്നാൾ ആഘോഷത്തിനിടെ സൂപ്പർ താരം വിരാട് കോലിയുടെ വിരലിൽ കടിച്ചുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു യുവതാരം സ്വാസ്തിക് ചികാര വീഡിയൊ വൈറൽ. സ്വാസ്തിക്കിന്റെ പിറന്നാൾ ആഘോഷത്തിനിടെ കേക്ക് നൽകാൻ കോലിയെത്തിയപ്പോഴായിരുന്നു താരത്തിന്റെ തമാശ. കോലി കേക്ക് വായിൽ വച്ചു കൊടുത്തപ്പോൾ കേക്കിനൊപ്പം സൂപ്പർ താരത്തിന്റെ വിരലും കടിക്കുകയായിരുന്നു 20 വയസുകാരനായ സ്വാസ്തിക്. വിരലുകളെയെങ്കിലും വെറുതെ വിടൂ എന്ന് കോലി ചിരിച്ചുകൊണ്ട് ബെംഗളൂരു താരത്തോട് പറയുന്നുമുണ്ട്.
ചികാരയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആർസിബി തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. വിരാട് ഭായിയോട് എനിക്കു വാച്ചുകൾ സമ്മാനമായി തരാൻ പറയൂ എന്നും സ്വാസ്തിക് വീഡിയോയിൽ പറയുന്നുണ്ട്. യുപി ക്രിക്കറ്റ് ലീഗിൽ മീററ്റ് മാവറിക്കിനായി തകർപ്പൻ പ്രകടനം നടത്തിയതാണ് സ്വാസ്തിക്കിന് ആർസിബിയിലേക്കുള്ള വഴി തുറന്നത്.
മുൻപ് കോലിയോട് അനുവാദം ചോദിക്കാതെ അദ്ദേഹത്തിന്റെ പെർഫ്യൂം എടുത്ത് ഉപയോഗിച്ചും സ്വാസ്തിക് താരമായിരുന്നു. വിരാട് കോലിക്കൊപ്പം ഡ്രസിങ് റൂമിൽ നിൽക്കെയാണ് സ്വാസ്തിക് സൂപ്പർ താരത്തിന്റെ ബാഗ് തുറന്ന് പെർഫ്യൂം എടുത്ത് ഉപയോഗിച്ചത്. കോലി നല്ല പെർഫ്യൂം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് എന്നായിരുന്നു ചികാരയുടെ നിഷ്കളങ്കമായ മറുപടി. പിന്നെ ആർക്കെങ്കിലും ദേഷ്യപ്പെടാൻ തോന്നുമോ?
Swastik Chikara hits the big 2️⃣0️⃣ and that’s plenty to cheer about! 🤩
🎥 Tune in for a bash packed with joy, cake, and a special request to Virat Bhai, all captured on @BigBasket_Com presents RCB Bold Diaries! 🎂🙌#PlayBold #ನಮ್ಮRCB #IPL2025 pic.twitter.com/WkjDb5xspe
— Royal Challengers Bengaluru (@RCBTweets) April 3, 2025