ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയെന്ന് വ്യോമസേന. അതേസമയം ദൗത്യങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ഒന്നും പൂർണമായി പൂർത്തിയായിട്ടില്ലെന്നും വ്യോമസേന എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. വെടിനിർത്തൽ പ്രാബല്യത്തിലിരിക്കെയാണ് സേനയുടെ ഇത്തരത്തിലുള്ള ഒരു പ്രതികരണം.
‘ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് നിർദ്ദേശിക്കപ്പെട്ട ദൗത്യങ്ങൾ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിർവ്വഹിച്ചിരിക്കുന്നു. ദേശീയ ലക്ഷ്യങ്ങൾക്കനുസൃതമായി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യസ്വഭാവത്തോടെയുമാണ് ഓപ്പറേഷനുകൾ നടത്തപ്പെട്ടത്. ഓപ്പറേഷനുകൾ ഇപ്പോഴും തുടരുന്നതിനാൽ, വിശദമായ ഒരു വിവരണം യഥാസമയം നൽകുന്നതായിരിക്കും. അഭ്യൂഹങ്ങളിൽ നിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും ഏവരും വിട്ടുനിൽക്കണമെന്ന് IAF അഭ്യർത്ഥിക്കുന്നു’ വ്യോമസേനയുടെ എക്‌സിൽ കുറിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നതതല യോഗം നടന്നു വരികയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ, മൂന്ന് സേനാ മേധാവികൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. നിയന്ത്രണ രേഖയിലെ (എൽഒസി) സാഹചര്യം സമാധാനപരമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ശനിയാഴ്ച രാത്രി മുഴുവൻ നടന്ന സംഭവങ്ങൾ യോഗം അവലോകനം ചെയ്തതായാണ് വിവരം. അതിർത്തിയിലെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഈ ചർച്ച ചെയ്യും.
The Indian Air Force (IAF) has successfully executed its assigned tasks in Operation Sindoor, with precision and professionalism. Operations were conducted in a deliberate and discreet manner, aligned with National Objectives.
Since the Operations are still ongoing, a detailed…
— Indian Air Force (@IAF_MCC) May 11, 2025