BREAKING NEWS

വിവാഹപ്പിറ്റേന്ന് സ്വന്തം വീട്ടിലേക്കു വിരുന്നുപോകവെ സുഹൃത്തിനെ കാണാനെന്ന പേരിൽ വണ്ടി നിർത്തിച്ചു, ഭർത്താവിനെ നടുറോട്ടിൽ നിർത്തി കാമുകനൊപ്പം പോയി, യുവതിയെ പോലീസ് പൊക്കിയത് താനൂരിലുള്ള കാമുകന്റെ വീട്ടിൽ നിന്ന്

· · 1 min read
Share: Copied!

പരപ്പനങ്ങാടി: വിവാഹപ്പിറ്റേന്ന് സ്വന്തം വീട്ടിലേക്ക് വിരുന്നുപോകവെ ഭർത്താവിന്റെ കാറിൽ നിന്നിറങ്ങി കാമുകനൊപ്പം പോയ കേസിൽ യുവതിയെ കണ്ടെത്തി. ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ യുവതിയുടെ വിവാഹം വ്യാഴാഴ്ചയാണ് കഴിഞ്ഞത്. ഇരുപത്തിനാലുകാരിയായ യുവതിയും ഭർത്താവും ഉള്ളണത്തെ യുവതിയുടെ വീട്ടിൽ വെള്ളിയാഴ്ച വിരുന്നിനെത്തിയതായിരുന്നു.

സ്വന്തം വീട്ടിലെ വിരുന്നിനുശേഷം ഭർത്താവിന്റെ വീട്ടിലേക്കുപോകുന്നവഴി പുത്തരിക്കലിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സുഹൃത്തിനെ കാണണമെന്നാവശ്യപ്പെട്ട് യുവതി വാഹനം നിറുത്തിച്ചു. തുടർന്നു വണ്ടിയിൽനിന്നിറങ്ങി കാമുകനൊപ്പം പോവുകയുമായിരുന്നു. പിന്നീട് ഭർത്താവ് നൽകിയ പരാതിയിൽ യുവതിയെ വെള്ളിയാഴ്ച താനൂരിലുള്ള കാമുകന്റെ വീട്ടിൽനിന്ന് കണ്ടെത്തി‌. കോടതിയിൽ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ കൂടെ പോകുകയാണെന്നറിയിച്ചതിനെത്തുടർന്ന് കാമുകന്റെ കൂടെ വിട്ടയച്ചതായി പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂർ പറഞ്ഞു.

ട്രംപിന്റെ വെടിനിർത്തൽ പ്രസ്താവന കള്ളമോ? ഇന്ത്യ ഷിംല കരാറിൽനിന്ന് പിൻവാങ്ങിയിട്ടുണ്ടോ?, മൂന്നാം കക്ഷിക്ക് ഇടപെടാനുള്ള വാതിൽ ഇന്ത്യ തുറന്നിട്ടോ?, മുന്നോട്ടുള്ള കൂട്ടായ യാത്രയ്ക്ക് പാർലമെന്റ് സമ്മേളനം അത്യാവശ്യം- പ്രതിപക്ഷം

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026