പാലക്കാട്: ഇൻസ്റ്റഗ്രാമിലെ കമൻറിനെ തുടർന്ന് സ്കൂൾ വിദ്യാർഥികൾ തമ്മിൽ തല്ല്. പാലക്കാട് കുമരനെല്ലൂർ ഗവൺമെൻറ് സ്കൂളിലാണ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളാണ് കമന്റിന്റെ പേരിൽ തമ്മിൽ തല്ലിയത്. രണ്ട് ഗ്യാങ്ങുകളായി ചേരി തിരിഞ്ഞായിരുന്നു ആക്രമണം. ഈ ഗ്യാങ്ങുകൾക്ക് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടും ഉണ്ട്. അതിൽ വന്ന ഒരു കമൻറാണ് തർക്കത്തിന് കാരണം.
പിന്നാലെ ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് വെച്ചായിരുന്നു അടി. രണ്ടാം പാദവാർഷിക പരീക്ഷ നടക്കുന്ന സമയത്താണ് സംഘർഷം ഉണ്ടാവുന്നത്. സംഭവത്തെ തുടർന്ന് പോലീസ് എത്തുമ്പോഴേക്കും നാട്ടുകാരും അധ്യാപകരും ചേർന്ന് വിദ്യാർത്ഥികളെ പിടിച്ചുമാറ്റി.















































