BREAKING NEWS

നാട്ടുകാർ തോൽപിച്ചിട്ടും തോൽക്കാൻ മനസില്ലാതെ ഷാജഹാൻ!! തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിൻ തള്ളപ്പെട്ടിട്ടും പറഞ്ഞവാക്ക് പാലിച്ചു, സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് സ്ഥലം വാങ്ങി റോഡ് കോൺക്രീറ്റ് അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി കോൺ​ഗ്രസ് സ്ഥാനാർഥി, ‘വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്കു പാലിച്ചോ എന്നതല്ല, കൊടുത്ത വാക്ക് പാലിക്കേണ്ടത് എന്റെ കടമ;- ഷാജഹാൻ

· · 1 min read
Share: Copied!

കൊല്ലം: പത്തനാപുരം ഗ്രാമപഞ്ചായത്തിലേക്ക് ഇക്കുറി ജനവിധി തേടിയപ്പോൾ ജയിക്കുമെന്ന പൂർണ വിശ്വാസത്തിലായിരുന്നു കോൺ​ഗ്രസ് സ്ഥാനാർഥി ഷാജഹാൻ. എന്നാൽ ഫലം മറിച്ചായിരുന്നു. മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.

എങ്കിലും തിരഞ്ഞെടുപ്പിന് മുൻപ് അഞ്ച് കുടുംബങ്ങൾക്ക് നൽകിയ വാക്കുപാലിക്കാൻ തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല. സ്വന്തം പണം കൊണ്ട് സ്ഥലംവാങ്ങി മാങ്കോട് ഒരിപ്പുറം ഉന്നതിയിലെ അഞ്ച് കുടുംബങ്ങൾക്ക് അവരുടെ വീടുകളിലെത്താൻ വഴിയൊരുക്കി നൽകി.

പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് മാങ്കോട് വാർഡിൽ നിന്ന് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി യുഡിഎഫിന് വേണ്ടിയാണ് മാങ്കോട് ഷാജഹാൻ ജനവിധി തേടിയത്. വാശിയേറിയ പോരാട്ടത്തിൽ പക്ഷെ, അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്വതന്ത്ര സ്ഥാനാർത്ഥി കെപി രാജു 447 വോട്ട് നേടി ഒന്നാമതെത്തിയപ്പോൾ, 316 വോട്ട് നേടിയ സിപിഎം സ്ഥാനാർത്ഥി എച്ച് സൈനുദ്ദീനും പുറകിൽ 282 വോട്ട് നേടിയ ഷാജഹാൻ മൂന്നാമനായി. ആകെ അഞ്ച് സ്ഥാനാർത്ഥികൾ മത്സരിച്ച വാർഡിൽ അവസാന സ്ഥാനക്കാർക്ക് ഏഴും ആറും വോട്ട് മാത്രമാണ് നേടാനായത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉന്നതിയിലെ അഞ്ച് കുടുംബങ്ങൾക്ക് വഴിയുണ്ടാക്കി നൽകുമെന്ന് ഷാജഹാൻ വാക്കുപറഞ്ഞതാണ്. ഇതിനായി നേരത്തെ തന്നെ സ്ഥലം വാങ്ങിയിരുന്നു. ഫലം വന്നതിന് പിന്നാലെ മൂന്നാം സ്ഥാനത്താണെന്ന് അറിഞ്ഞ് നിരാശനാകാതെ, 50 മീറ്ററിൽ നീളത്തിൽ റോഡ് വെട്ടി കോൺക്രീറ്റ് ചെയ്തു. ഇതോടെ ഒറ്റപ്പെട്ടു കിടന്ന വീടുകളിലേക്ക് സഞ്ചാര യോഗ്യമായ വഴിയായി. വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്കു പാലിച്ചോ എന്നതല്ല, കൊടുത്ത വാക്ക് പാലിക്കേണ്ടത് തന്റെ കടമയായതുകൊണ്ടാണ് ഇത് ചെയ്തതെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു.

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026