BREAKING NEWS

‘ഇറാനിലെ പുരോഹിത സമൂഹത്തിന്റെ തലപ്പാവിനെ ആക്രമിക്കുന്നവർ അതേ തലപ്പാവ് നിങ്ങളുടെ ശവക്കച്ചയാകുമെന്ന് മനസിലാക്കണം’ വിവാദ പ്രസ്താവനയുടെ പേരിൽ കാനഡയുടെ വിലക്ക്, 5 കോടിപ്പേരെ ഷിയ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയെന്ന് അവകാശപ്പെടുന്ന മതപണ്ഡിതൻ, ഖമേനയിയുടെ വിശ്വസ്തൻ, എഐയുടെ പ്രചാരകൻ… ആയത്തുല്ല അലിറീസ അറാഫി ഇറാന്റെ അടുത്ത പരമോന്നത നേതാവ്?

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാന്റെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിതനായ ആയത്തുല്ല അലിറീസ അറാഫി മുതിർന്ന പുരോഹിതനും ഗാർഡിയൻ കൗൺസിൽ അംഗവും കൂടിയാണ്. ഇറാന്റെ സുപ്രീം ലീഡർ ആയിരുന്ന ഖമേനയിയുടെ മരണത്തിന് മണിക്കൂറുകൾക്കകം രാജ്യത്ത് ഭരണഘടനാപരമായ അടിയന്തര സംവിധാനങ്ങൾ സജീവമാക്കി ഇടക്കാല നേതൃത്വ കൗൺസിൽ രൂപീകരിച്ചതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഗാർഡിയൻ കൗൺസിലിലെ മുതിർന്ന മതപണ്ഡിതനും ദീർഘകാലം ഖമേനയിയുയുടെ അടുത്ത അനുയായിയുമായ അറാഫിയടക്കമുള്ള മൂന്നം​ഗ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഖമേനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നേരത്തെ ഈ ചുമതലകൾ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്. ഈ കൗൺസിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 111 അനുസരിച്ച് സ്ഥിരം സുപ്രീം ലീഡറെ തെരഞ്ഞെടുക്കുന്നതുവരെ രാജ്യത്തിന്റെ പരമാധികാര ചുമതലകൾ നിർവഹിക്കും.

ഭരണഘടനാ വ്യവസ്ഥപ്രകാരം സുപ്രീം ലീഡറുടെ മരണം, രാജി, അല്ലെങ്കിൽ അധികാരശൂന്യത സംഭവിക്കുന്ന സാഹചര്യത്തിൽ അസംബ്ലി ഓഫ് എക്സ്പേർട്ട്സ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഈ ഇടക്കാല കൗൺസിൽ രാജ്യഭരണം കൈകാര്യം ചെയ്യേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ സുപ്രീം ലീഡറുടെ നിർണായക ഭരണ-സൈനിക അധികാരങ്ങൾ മൂന്ന് അംഗങ്ങൾ തമ്മിൽ വിഭജിച്ചാണ് നടപ്പാക്കുക. രാജ്യത്തിന്റെ സുരക്ഷ, സൈനിക നീക്കങ്ങൾ, നിയമനിർമാണ അംഗീകാരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങളിൽ ഈ കൗൺസിലിനായിരിക്കും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം.

ആരാണ് ആയത്തുല്ല അലിറീസ അറാഫി?

1959-ൽ യാസ്ദ് പ്രവിശ്യയിലെ മെയ്‌ബോഡ് നഗരത്തിൽ ജനിച്ച അറാഫി വളരെ ചെറുപ്പത്തിൽ തന്നെ മതപഠന രംഗത്തേക്ക് കടന്നുവന്നിരുന്നു. പതിനൊന്നാം വയസ്സിൽ ഖോം നഗരത്തിലേക്ക് മാറിയ അദ്ദേഹം പിന്നീട് ഇറാനിലെ പ്രധാന മതപണ്ഡിതരിൽ ഒരാളായി ഉയർന്നു. ഗാർഡിയൻ കൗൺസിലിൽ അംഗമായിരുന്ന അദ്ദേഹം പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ പരിശോധിക്കുന്നതിലും തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ അംഗീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. കൂടാതെ, സുപ്രീം ലീഡറെ തെരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പേർട്സിലും അദ്ദേഹം അംഗമായിരുന്നു. അൽ മുസ്തഫ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ മുൻ ചെയർമാനായിരുന്ന അറാഫി ഇറാന്റെ സെമിനാരി നെറ്റ്വർക്കിന്റെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.

1992ൽ 33ാം വയസ്സിൽ വെള്ളിയാഴ്ച പ്രാർഥന നയിക്കാൻ അറാഫി നിയോഗിക്കപ്പെട്ടത് ഖമേനയിക്ക് അറാഫിയിലുള്ള വിശ്വാസം വ്യക്തമാക്കുന്നു. താൽക്കാലിക നേതൃസമിതിയിൽ അംഗമാകുന്നതിനു മുൻപ് ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ ഡയറക്ടർ, ഗാർഡിയൻ കൗൺസിൽ അംഗം, പണ്ഡിത സഭ (അസംബ്ലി ഓഫ് എക്സ്പെർട്സ്) അംഗം എന്നീ അതീവ പ്രാധാന്യമുള്ള സ്ഥാനങ്ങളിൽ അറാഫിയെത്തി. 2019ലാണ് അറാഫി ഇറാന്റെ പരമോന്നത നേതാവിനെ തെര‍ഞ്ഞെടുക്കാൻ അധികാരമുള്ള ഗാർഡിയൻ കൗൺസിലിൽ അംഗമാകുന്നത്.

ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യമുള്ള അറാഫി, ഇസ്ലാമിക ആശയധാരയെ ആഗോളതലത്തിൽ പ്രചരിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്ന തന്റെ നിലപാട് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് എഐ ഉപയോഗിക്കണമെന്ന് അറാഫി നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഖമേനയിയുടെ മരണത്തോടെ അദ്ദേഹം വഹിച്ച സ്ഥിരം സുപ്രീം ലീഡറാകാനുള്ള സാധ്യതയുള്ള നേതാക്കളിൽ മുൻപന്തിയിലാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

ഞായറാഴ്ചയാണ് അറാഫിയെ സമിതി അംഗമായി നിയമിച്ചതായി ഇറാൻ വാർത്ത ഏജൻസിയായ ഇസ്ന റിപ്പോർട്ട് ചെയ്തത്. അതേസമയം, വിവാദങ്ങളിൽനിന്നും മുക്തനായിരുന്നില്ല അറാഫിയുടെ ജീവിതവും. 2022ൽ മഹ്സ അമീനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ അറാഫി നടത്തിയ പ്രതികരണം വലിയ വിവാദത്തിന് കാരണമായിരുന്നു. ‘ഇറാനിലെ പുരോഹിത സമൂഹത്തിന്റെ തലപ്പാവിനെ ആക്രമിക്കുന്നവർ അതേ തലപ്പാവ് നിങ്ങളുടെ ശവക്കച്ചയാകുമെന്ന് മനസ്സിലാക്കണം’–എന്നായിരുന്നു അറാഫിയുടെ പ്രതികരണം. ഈ പ്രതികരണത്തെ തുടർന്ന് കാനഡ അറാഫിയ്ക്കെതിരെ ഉപരോധമേർപ്പെടുത്തുകയും ചെയ്തിരുന്നു. 2009 മുതൽ 2018 വരെ അൽ–മുസ്തഫ ഇന്റർനാഷനൽ സർവകലാശാലയുടെ ഡയറക്ടറായിരുന്നു അറാഫി. ഇക്കാലയളവിൽ 5 കോടി ആളുകളം ഷിയ ഇസ്‍ലാമിലേക്ക് മതപരിവർത്തനം നടത്തിയെന്നാണ് അറാഫി അവകാശപ്പെടുന്നത്.

ട്രംപിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങി ജനങ്ങൾ; ‘ആക്രമണ നടപടികളിൽ നിന്നും യുഎസ് പിന്മാറണം; ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്‌ക്കോ വിനിയോഗിക്കണം‘

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026