ടെൽ അവീവ്: ദോഹയിൽ ആക്രമണം നടത്തി ഇസ്രയേൽ. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ സ്ഫോടനം നടത്തിയതെന്നാണ് വിവരം. കത്താര പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായി. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ചെയ്തുവെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ഒക്ടോബർ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ ആയവരെയാണ് ഞങ്ങൾ ലക്ഷ്യമിട്ടത് എന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നതിങ്ങനെ- ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഹമാസിനെ പരാജയപ്പെടുത്തുന്നതിനായി ഐഡിഎഫും ഐഎസ്എയും ദൃഢനിശ്ചയത്തോടെ പ്രവർത്തനം തുടരും.’
അതേസമയം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഉണ്ടായ സ്‌ഫോടനം ഹമാസ് നേതാക്കൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ ഫലമാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചർച്ചകൾ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തർ. ഗാസയ്ക്ക് പുറത്തുള്ള തങ്ങളുടെ ആസ്ഥാനമായി ഹമാസ് നേതാക്കൾ ഖത്തർ തലസ്ഥാനം ഉപയോഗിച്ചുവരുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം. കൂടാതെ ദോഹയിലാണ് ഹമാസിന്റെ നേതാക്കൾ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നതെന്നും ഇസ്രയേൽ ആരോപിച്ചു. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ ചർച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹമാസ് നേതാക്കകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
Israel just bombed the heart of the Qatari capital Doha reportedly as per Zionist Channel 12 a targeted assassination.
Israel is a terrorist entity and Qatar just experienced that 1st hand. pic.twitter.com/vvDhqxjYiJ
— Marwa Osman || مروة عثمان (@Marwa__Osman) September 9, 2025