തൃശൂര്‍: നവംബർ 29 30 തീയതികളിൽ തൃശ്ശൂർ ജില്ലയിലെ നാട്ടിക എസ്എന്‍ ട്രസ്റ്റ് കോളേജിൽ വച്ച്, ഷോർണൂരിലെയും നാട്ടികയിലെയും എസ് എൻ ട്രസ്റ്റ് സ്കൂളിലെ അധ്യാപകർക്ക് വേണ്ടി മാനേജ്മെന്റ് ശില്പശാല നടത്തുന്നു.
രാവിലെ 8 മുതൽ രാത്രി 11:00 മണി വരെയാണ് ശില്പശാല. രണ്ടു ദിവസങ്ങളിൽ ആയാണ് ഈ ശിൽപ്പശാല നടത്തുന്നത്. രണ്ടാമത്തെ ദിവസം പുലർച്ചെ ആറര മുതലാണ് ശിൽപ്പശാല തുടങ്ങുന്നത്.
ഇതിനായി അധ്യാപകരുടെ പക്കൽ നിന്നും അനധികൃതമായി 2000 രൂപ വച്ച് പിരിക്കുന്നു.
ഇത്രയും പൈസ കൊടുത്ത് ഈ ശില്പശാലയിൽ പങ്കെടുക്കാത്ത അധ്യാപകരെ ട്രാൻസ്ഫർ ചെയ്യും എന്നുള്ള ഭീഷണിയും നിലനിൽക്കുന്നു. വനിതാ അധ്യാപകർ നിർബന്ധമായും സാരി ധരിക്കണമെന്നും ഈ ഓർഡറിൽ പറയുന്നുണ്ട്.
മുഴുവൻ അധ്യാപകർക്കും ഇലക്ഷൻ ഡ്യൂട്ടി ഉള്ള ഈ ഘട്ടത്തിൽ ഇത്തരത്തിൽ ഒരു മീറ്റിംഗ് നടത്തി അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതിൽ ഭൂരിഭാഗം അധ്യാപകർക്കും അമർഷമുണ്ട്.
ഇലക്ഷൻ പെരുമാറ്റ നിലനിൽക്കുമ്പോൾ പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരുമായ അധ്യാപകരെ സംഘം ചേർത്ത് ഇത്തരത്തിൽ ഒരു മീറ്റിംഗ് നടത്തുന്നത്, ഇലക്ഷൻ കമ്മീഷന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്.
















































