BREAKING NEWS

ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു തുടക്കം, മേജർ രവിക്കായി ചുമരെഴുത്ത് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും

· · 1 min read
Share: Copied!

ഒറ്റപ്പാലം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി എൻഡിഎ സ്ഥാനാർത്ഥിയായ മേജർ രവി  മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കും. മണ്ഡലത്തിലെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

പ്രചാരണത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് സംഘടിപ്പിക്കുന്ന ചുമരെഴുത്ത് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും. എൻഡിഎ പ്രവർത്തകരും പ്രാദേശിക നേതാക്കളും പങ്കെടുക്കുന്ന പരിപാടിയോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഒറ്റപ്പാലം മണ്ഡലത്തിൽ എൻഡിഎയുടെ പ്രചാരണ പ്രവർത്തനങ്ങൾ ദിവസേന ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രവർത്തകരുടെ വലിയ പങ്കാളിത്തത്തോടെ പ്രചാരണ പരിപാടികൾ കൂടുതൽ വ്യാപിപ്പിക്കാൻ നേതൃത്വം പദ്ധതിയിട്ടിരിക്കുകയാണ്. ചുമരെഴുത്ത് ഉദ്ഘാടനം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന തുടക്കമായി കണക്കാക്കപ്പെടുന്നു.

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026