ദുബായ്: ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ പാകിസ്താൻ ടീം മാനേജ്‌മെന്റിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ പാക് പേസർ ഷൊയിബ് അക്തർ. ഇന്ത്യയോടുള്ള പാകിസ്ഥാന്റെ തോൽവിക്ക് കാരണം ടീമിന്റെ മാനേജ്‌മെന്റാണെന്നും കൃത്യമായ നിർദേശങ്ങളൊന്നും ലഭിക്കാതെയാണ് താരങ്ങൾ കളത്തിലിറങ്ങുന്നതെന്നും അക്തർ പറഞ്ഞു. അതേസമയം പാകിസ്താൻ ബാറ്ററായ ബാബർ അസമിനെയും അക്തർ രൂക്ഷമായി വിമർശിച്ചു.
പ്രതി വിഷം കഴിച്ചതായി പോലീസ്..!! പെൺ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്നത് ഏതാനും ദിവസം മുൻപ്, വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നിൽ ഉപ്പയുടെ സാമ്പത്തിക ബാധ്യത.., വീട്ടിൽ പ്രശ്നക്കാരനെന്ന് ബന്ധുക്കൾ…
പാക് ബാറ്റർ ബാബർ അസം ഗജ ഫ്രോഡാണെന്നും മുൻ പേസർ തുറന്നടിച്ചു. ബാബർ അസമിനെ എന്തിനാണ് എപ്പോഴും വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത്? കോലിയുടെ ഹീറോ ആരാണെന്ന് പറയൂ? സച്ചിൻ തെണ്ടുൽക്കർ. അദ്ദേഹം 100 സെഞ്ചുറികൾ തികച്ചിട്ടുണ്ട്. വിരാടും ആ പാരമ്പര്യം പിന്തുടരുകയാണ്. എന്നാൽ ബാബർ എന്നും തെറ്റായ ഹീറോകളെയാണ് തിരഞ്ഞെടുത്തത്. ആ ചിന്താഗതി തന്നെ തെറ്റാണ്. തുടക്കം മുതൽ തന്നെ ബാബർ ഫ്രോഡായിരുന്നുവെന്നും അക്തർ പറഞ്ഞു. പാകിസ്താനെതിരേ സെഞ്ചുറി പ്രകടനത്തോടെ തിളങ്ങിയ കോലിയെ അഭിനന്ദിക്കാനും അക്തർ മറന്നില്ല.
ഇന്ത്യക്കെതിരായ തോൽവിയിൽ തനിക്ക് ഒട്ടും നിരാശയില്ല. കാരണം ഇങ്ങനെയേ സംഭവിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. എല്ലാവരും ആറ് ബൗളർമാരുമായി കളിക്കുമ്പോൾ ഇവിടെ അഞ്ച് ബൗളർമാരെ പോലും തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ല. രണ്ട് ഓൾറൗണ്ടർമാരുമാണുള്ളത്. ഒരുപിടിയും കിട്ടാത്ത മാനേജ്‌മെന്റാണിത്. – അക്തർ പറഞ്ഞു.
അതുപോലെ പാകിസ്താൻ താരങ്ങളെ കുറ്റം പറയാൻ സാധിക്കില്ലെന്നും എല്ലാത്തിനും കാരണം മാനേജ്‌മെന്റാണെന്നും അക്തർ പറഞ്ഞു. താരങ്ങൾക്കും മാനേജ്‌മെന്റിനും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. കൃത്യമായ നിർദേശങ്ങളൊന്നും ലഭിക്കാതെയാണ് താരങ്ങൾ കളിക്കാനിറങ്ങുന്നത്. ഈ ടീമിലെ താരങ്ങൾക്ക് വിരാട് കോലി, രോഹിത് ശർമ എന്നിവർക്കുള്ളതുപോലെയുള്ള വൈഭവമില്ലെന്നും അക്തർ കൂട്ടിച്ചേർത്തു.