തിരുവനന്തപുരം: സഞ്ജു സാംസണിനായി തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും തമ്മിൽ കടുത്ത പോരാട്ടം നടത്തിയപ്പോൾ അവരെ കടത്തിവെട്ടി റെക്കോഡ് തുകയ്ക്ക് ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. മൂന്നു ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന താരത്തെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു.
അതേസമയം തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും കടുത്ത പോരാട്ടമാണ് ഉയർത്തിയത്. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ചാണ് കൊച്ചി ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ 7.40 ലക്ഷത്തിന് ട്രിവാൻഡ്രം റോയൽസ് വിളിച്ചെടുത്ത എംഎസ് അഖിലിന്റെ പേരിലായിരുന്നു കെസിഎല്ലിലെ ഏറ്റവും ഉയർന്ന ലേലത്തുക. 8.40 ലക്ഷം രൂപയ്ക്കാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് താരത്തെ ടീമിലെത്തിച്ചത്.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ലേലം നടക്കുന്നത്. കളിക്കാർക്കുവേണ്ടി ഓരോ ടീമിനും 50 ലക്ഷം രൂപവീതം മുടക്കാം. 16 മുതൽ 20 വരെ കളിക്കാരെ ഓരോ ടീമിനും സ്വന്തമാക്കാം. ഐപിഎൽ ലേലം ഉൾപ്പെടെ നിയന്ത്രിച്ച ചാരുശർമയുടെ നേതൃത്വത്തിലാണ് ലേലനടപടികൾ.
മസൂദ് അസർ എവിടെയെന്ന് ഞങ്ങൾക്കറിയില്ല, എവിടെയെന്ന വിവരം ഇന്ത്യ കൈമാറാൻ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ പാക്കിസ്ഥാന് സന്തോഷം, അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല- ബിലാവൽ ഭൂട്ടോ