BREAKING NEWS

‘ഒരാൾ മത്സരിക്കാൻ ആ​ഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല; അന്തിമ തീരുമാനം പാർട്ടിയുടേത്; സുധാകരൻ ഡൽഹിയിലേയ്ക്ക് വരും‘: രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

തൃശ്ശൂർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും, കോൺഗ്രസ് തയ്യാറായിക്കഴിഞ്ഞുവെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോയെന്ന വിഷയത്തിൽ തീരുമാനം കൈക്കൊള്ളുര ഹൈക്കമാൻഡാണ്. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ പാർട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഇതുവരെയും മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം ഉയർത്തയതു സംബന്ധിച്ച് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിലവിൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി സുധാകരൻ ഡൽഹിയ്ക്കുവരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കുന്ന ഒന്നും തന്നെ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അതേസമയം, തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് ഇടത് മന്ത്രിസഭ അനവധി തീരുമാനങ്ങൾ എടുക്കുകയാണ്. ഇക്കഴിഞ്ഞ പത്തുവർഷമായിട്ട് ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ജനങ്ങൾക്ക് എല്ലാം മനസ്സിലാകും. ഒന്നും നടപ്പിലാക്കേണ്ടി വരില്ലെന്ന് അവർക്ക് തന്നെ അറിയാം. ഗുണ്ടകൾ നാട് മുഴുവൻ വിലസുകയാണ്. പൊലീസിന്റെ നിർവീര്യതയാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; 2 കോടിയുടെ ആഭരണം നഷ്ടമായി, മോഷ്ടിച്ചതിൽ അമൂല്യ രത്നങ്ങളും; സംഭവം നടന്നിട്ട് മാസങ്ങളായി; പരാതി നൽകി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026