തിരുവനന്തപുരം: കഴിഞ്ഞ പാലക്കാട് തെരഞ്ഞെടുപ്പിനു മുൻപുവരെ ചാനൽ ചർച്ചയിൽ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാരിയർ. വാക്കുകൾ കൊണ്ട് എതിരാളികൾക്കെതിരെ അമ്പെയ്ത പോരാളി. എന്നാൽ ഇനി മുതൽ ചാനൽ ചർച്ചകളിൽ സന്ദീപ് പ്രത്യക്ഷപ്പെടുക കോൺഗ്രസിനു വേണ്ടിയായിരിക്കും.
ഇതിനായി ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയരെ കെപിസിസി വക്താക്കളുടെ പട്ടികയിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഉൾപ്പെടുത്തി. പുനഃസംഘടനയിൽ സന്ദീപിനു കൂടുതൽ സ്ഥാനം നൽകുമെന്നാണ് അറിയുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണു വക്താവാക്കുന്നത്.
കെപിസിസി പുനഃസംഘടനയിൽ കെപിസിസി ജനറൽ സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപി ക്യാംപിനെ ഞെട്ടിച്ചു സന്ദീപ് കോൺഗ്രസിലെത്തിയത്.
അഞ്ചാം ക്ലാസ് മുതൽ പീഡനം, സ്കൂളുകാർ മറച്ചുവച്ചു, ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും സ്കൂളിനുമെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസ്