പാലക്കാട്: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുദ്രാവാക്യം കഴുത്തിൽ തട്ടി ഗുരുതരമായ കഴുത്ത് ഉളുക്കിയ വീണ മന്ത്രിയെ അഞ്ചര മണിക്കൂറോളം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധിച്ചിട്ടും രോഗം കണ്ടെത്താനായില്ല.
മിന്നാരത്തിൽ ശോഭനക്ക് വന്നതിനു ശേഷം ഇത്രയും ഗുരുതരമായ ഒരു അവസ്ഥയിൽ ഉള്ള വീണ മന്ത്രിക്ക് കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും എയർ ആംബുലൻസ് പോലും ക്രമീകരിക്കാതെ റോഡിൽ കൂടി 400 ഇൽ അധികം കിലോമീറ്റർ യാത്ര ചെയ്തു കാറിൽ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നുവെന്നും രാഹുൽ പറഞ്ഞു. ‘കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് സാധാരണക്കാർ പറയുന്ന എല്ലാ വീഴ്ച്ചകളും ശരി വെക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
പരിയാരം മെഡിക്കൽ കോളജ് വിശദമായി പരിശോധിച്ചിട്ടും സംഭവം എന്തോ വലിയ ഗുരുതരമാണ് എന്ന് മനസ്സിൽ ആയതല്ലാതെ പരിക്കും കണ്ടുപിടിക്കാൻ പറ്റിയില്ല, അത് ഭേദമായതുമില്ല. മിന്നാരത്തിൽ ശോഭനക്ക് വന്നതിനു ശേഷം ഇത്രയും ഗുരുതരമായ ഒരു അവസ്ഥയിൽ ഉള്ള വീണ മന്ത്രിക്ക് കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും ഒരു എയർ ആംബുലൻസ് പോലും ക്രമീകരിക്കാതെ റോഡിൽ കൂടി 400 ഇൽ അധികം കിലോമീറ്റർ യാത്ര ചെയ്തു കാറിൽ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു.
സർക്കാർ ആശുപത്രിയിൽ പോയ സാക്ഷാൽ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ നമ്മൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. വെറുതെയല്ല പൈസയുള്ളവർ ചികിത്സിക്കാൻ അമേരിക്കയിൽ പോകുന്നത്’ -രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

















































