BREAKING NEWS

സര്‍ക്കാര്‍ സ്കൂളിന്റെ സണ്‍ഷെയ്ഡ് പൊട്ടി തലയില്‍ വീണു, അധ്യാപികയ്ക്ക് പരിക്ക്, വിഷയം രഹസ്യമാക്കിവച്ച് അധികൃതര്‍, കെട്ടിടം നിര്‍മ്മിച്ചത് പത്ത് വര്‍ഷം മുമ്പ്, അപകടത്തിന് പിന്നില്‍ നിര്‍മ്മാണത്തിലെ പിഴവെന്ന് ആരോപണം

· · 1 min read
Share: Copied!

കോഴിക്കോട്:  മുക്കത്ത് സ്കൂൾ കെട്ടിടത്തിന്റ സൺഷെയ്ഡിലെ കോൺക്രീറ്റ് അടർന്നു വീണ് അധ്യാപികക്ക് പരിക്ക്. മുത്തേരി സ്വദേശിനി വിദ്യയുടെ തലയ്ക്കാണ് പരിക്കേറ്റത്. മുക്കം നഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കോണ്ക്രീറ്റാണ് അടർന്നു വീണത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നമ്പോഴാണ്‌ അധ്യാപികയുടെ തലയിലേക്ക് കോണ്‍ഗ്രീറ്റ് അടര്‍ന്ന് വീണത്. അധ്യാപികയുടെ തലയില്‍ മൂന്ന് തുന്നലുകളുണ്ട്.

എന്നാല്‍ സംഭവം വിഷയമാക്കരുതെന്നും വാര്‍ത്തയാക്കരുതെന്ന നിലപാടിലായിരുന്നു അധികൃതര്‍. പത്ത് വര്‍ഷം മുന്‍പാണ് സ്കൂള്‍ കെട്ടിടം നിര്‍മിച്ചത്. നിര്‍മാണത്തിലെ പിഴവാണ് കെട്ടിടത്തിലെ കോണ്‍ഗ്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴാന്‍ കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026