BREAKING NEWS

‘ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിണറായി സർക്കാർ അസ്തമിക്കും; യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നത് പകൽ പോലെ വ്യക്തം; പത്തുവർഷത്തെ ജനദ്രോഹ നടപടികൾക്ക് ജനം കണക്ക് ചോദിക്കും‘: എ.കെ. ആന്റണി

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിണറായി സർക്കാർ അസ്തമിച്ചുകഴിഞ്ഞിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിന് ചരിത്രവിജയമുണ്ടാകും. അത് പകൽപോലെ വ്യക്തമാണ്. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. പത്തുവർഷത്തെ ജനദ്രോഹ നടപടികൾക്ക് ജനം കണക്ക് ചോദിക്കും. ജനവിരുദ്ധ നടപടികൾക്ക് ജനം കടുത്ത ശിക്ഷനൽകും. എസ്എഫ്‌ഐയുടെ സ്ഥാപക പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഭരണവിരുദ്ധരായി മാറി. കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ കോൺഗ്രസിന് വോട്ടുചെയ്യും. ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിണറായി സർക്കാർ അസ്തമിക്കുമെന്നും എ.കെ. ആന്റണി പറഞ്ഞു.

മാർക്‌സിസ്റ്റ് പാർട്ടിക്ക് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാം. ഇടതുപക്ഷം ഇനി പ്രതിപക്ഷത്തിരുന്നുകൊണ്ട് തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിക്കണമെന്നാണ് തന്റെ അഭിപ്രായം. നായനാർ സർക്കാറിനോടുള്ളതിനേക്കാൾ പതിന്മടങ്ങ് ജനരോഷമാണ് ഇപ്പോഴുള്ളത്. യുഡിഎഫ് കേരളം തൂത്തുവാരുമെന്നും ബിജെപിക്ക് കേരളത്തിൽ വേരോട്ടമില്ലെന്നും ഒ. രാജഗോപാൽ ജയിച്ചത് വ്യക്തിപ്രഭാവം കൊണ്ടാണെന്നും എ.കെ. ആന്റണി കൂട്ടിച്ചേർത്തു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026