പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടെ മീൻ പിടിക്കാനിറങ്ങി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായ്‌യിലെ ഒരു കുളത്തിലാണ് രാഹുൽ ഇറങ്ങിയത്. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ നേതാവും മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിക്കൊപ്പം രാഹുൽ ഒരു വഞ്ചിയിൽ കുളത്തിന്റെ നടുവിലേക്ക് പോവുകയായിരുന്നു.
പതിവ് വേഷമായ വെളുത്ത ടീഷർട്ടും കാർഗോ പാന്റ്‌സും ധരിച്ച രാഹുൽ, സാഹ്നിക്ക് പിന്നാലെ കുളത്തിലേക്ക് ഇറങ്ങി. ഇതോടെ ചുറ്റുംകൂടിയവർ ആവേശത്തോടെ രാഹുൽ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു. ഈ സമയം നിരവധി മത്സ്യത്തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു. വീഡിയോ ഇതിനോടകം കോൺഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വൈറലായി. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്താണ് രാഹുൽ സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്.
ചർച്ചക്കിടെ ബിഹാറിൽ അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കുറഞ്ഞ കാലയളവിൽ (നിയന്ത്രിത കാലയളവ്, 3 മാസം) ഒരു കുടുംബത്തിന് 5,000 രൂപ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. കൂടാതെ ഒരു മത്സ്യബന്ധന ഇൻഷുറൻസ് പദ്ധതിയും വിപണി പ്രവേശനവും ഉറപ്പാക്കും. ഓരോ ബ്ലോക്കിലും മത്സ്യ മാർക്കറ്റുകൾ, പരിശീലന കേന്ദ്രങ്ങൾ, ഗ്രാന്റ് പദ്ധതികൾ എന്നിവ സ്ഥാപിക്കും. ഒരു ഏകീകൃത ജലസംഭരണി നയത്തിന് കീഴിൽ നദികളും കുളങ്ങളും പുനരുജ്ജീവിപ്പിക്കും, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിഹിതത്തിൽ മുൻഗണന നൽകുമെന്നും ഉറപ്പ് നൽകി.
नेता विपक्ष श्री @RahulGandhi ने बेगूसराय में मछली पकड़ने के साथ ही मछुआरा साथियों से बात कर उनके काम से जुड़ी चुनौतियों और संघर्षों पर चर्चा की।
इस दौरान VIP पार्टी के संस्थापक श्री @sonofmallah भी साथ रहे।
महागठबंधन ने वादा किया है 👇
🔹 मछुआरा परिवारों को लीन पीरियड… pic.twitter.com/SFyr4naMbe
— Congress (@INCIndia) November 2, 2025


















































