BREAKING NEWS

‘യുഎസിനെ ലക്ഷ്യമിട്ടോ, അതിന് അവകാശമുണ്ട്; പക്ഷേ, ​ഗൾഫ് രാജ്യങ്ങളോടു വേണ്ട‘ : ഇറാനോട് ഹമാസ്

· · 1 min read
Share: Copied!

കെയ്‌റോ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടി നൽകാനുള്ള അവകാശം ഇറാനുണ്ടെന്നും എന്നാൽ, അയൽ രാജ്യങ്ങളെ ലക്ഷ്യമിടരുതെന്നും ഹമാസിന്റെ ആഹ്വാനം. പലസ്തീൻ വിഷയത്തിൽ ഹമാസിനെ അനുകൂലിക്കുന്ന രാജ്യമാണ് ഇറാൻ. നിലവിലെ യുദ്ധസാഹചര്യത്തിൽ ആദ്യമായാണ് ഹമാസ് പരസ്യ പ്രതികരണം നടത്തുന്നത്. യുദ്ധസമയത്ത് ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ആക്രമണത്തോട് പ്രതികരിക്കാനുള്ള ഇറാന്റെ അവകാശം അം​ഗീകരിക്കുമെങ്കിലും അയൽ രാജ്യങ്ങളെ ലക്ഷ്യമിടരുതെന്ന് ഇറാനിലെ നമ്മുടെ സഹോദരങ്ങളോട് ആവശ്യപ്പെടുന്നുവെന്നായിരുന്നു ഹമാസിന്റെ പ്രസ്താവന. മേഖലയിലെ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുദ്ധം ഉടൻ നിർത്താനും ഹമാസ് ആഹ്വാനം ചെയ്തു.

യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുന്നതിനായി ലെബനനിലെ ഇറാൻ സഖ്യകക്ഷിയായ ഹിസ്ബുള്ള മാർച്ച് 2 ന് ഇസ്രായേലിന് നേരെ വെടിയുതിർത്തു. അതിനുശേഷം ഇസ്രായേൽ ലെബനനെ ആക്രമിക്കുകയും ഹിസ്മുള്ളയെ ലക്ഷ്യമിടുകയും ചെയ്തു. യെമനിലെ ഇറാൻ അനുകൂല ഹൂത്തികളും ടെഹ്‌റാനുമായി ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

”കുട്ടികളെ കൊല്ലുന്ന ആ കുറ്റവാളി ജീവനോടെ ഉണ്ടെങ്കിൽ, അവൻ എവി‌ടെയുണ്ടെങ്കിലും പിൻതുടർന്ന് വേട്ടയാടി കൊന്നുതീർക്കും”!! നെതന്യാഹുവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി ഇറാൻ, നെതന്യാഹുവിന്റെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026