കോട്ടയം: കെപിസിസിയില്‍ നേതൃമാറ്റ പ്രചാരണങ്ങള്‍ക്കിടയില്‍ കെ.സുധാകരനെ അനുകൂലിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍. കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുളള നായകനാണ് സുധാകരൻ.അദ്ദേഹം ഇല്ലെങ്കിൽ മേഞ്ഞു നടക്കും സി.പി.എം, “കെ.സുധാകരനെ മാറ്റാൻ ശ്രമിക്കുന്നവർ എൽ.ഡി.എഫ് ഏജൻ്റുമാർ” തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. സേവ് കോണ്‍ഗ്രസ് രക്ഷാസമിതി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
അതേസമയം, കെപിസിസിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന പ്രചാരണങ്ങള്‍ കെ.സുധാകരന്‍ തളളിയിരുന്നു. അത്തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്ന് താന്‍തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.