BREAKING NEWS

വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തി… പിന്നാലെ കെട്ടിയിട്ട് മർദ്ദിച്ചു, വ്യാപാരിയുടെ പക്കൽ നിന്നും 20 കോടിയുടെ വജ്രാഭരണങ്ങൾ കവർന്ന കേസിൽ നാലുപേർ പിടിയിൽ

· · 1 min read
Share: Copied!

ചെന്നൈ: ഇടപാടിനെന്ന പേരിൽ വ്യാപാരിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേ​ഗം ഇടപെട്ട പൊലീസ് സംഭവത്തിൽ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാന​ഗർ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവർച്ചയ്ക്ക് ഇരയായത്.

സംഭവത്തിൽ മറ്റൊരു വ്യാപരിയായ ലണ്ടൻ രാജൻ, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേർ എന്നിവരെ ശിവകാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങൾ കവർന്നത്.

വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ലണ്ടൻ രാജൻ ചന്ദ്രശേഖറിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുൻ ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ ധാരണയായ ശേഷം ഞായറാഴ്ച ആഭരണങ്ങൾ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖർ മകൾ ജാനകിക്കൊപ്പം ഹോട്ടലിലെത്തി. ഇടപാടുകാർ പറഞ്ഞതു പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയിൽ കയറിയ ഉടൻ തന്നെ നാല് പേരും ചേർന്നു ചന്ദ്രശേഖറിനെ മർദ്ദിച്ച ശേഷം കെട്ടിയിട്ട് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.സമയം ഏറെയായിട്ടും ചന്ദ്രശേഖർ തിരികെ വരാൻ വൈകിയതോടെ അദ്ദേഹത്തെ അന്വേഷിച്ച് മകൾ മുറിയിലേക്ക് ചെന്നു. അപ്പോഴാണ് മുറിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ കേസെടുത്ത വടപളനി പൊലീസ് ഹോട്ടലിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നു പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു. പിന്നാലെ വിവരം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. ശിവാകശി ടോൾ പ്ലാസയ്ക്കു സമീപത്തു നിന്നു തൂത്തുക്കുടി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പ്രതികൾ പിടിയിലായി.

BREAKING NEWS
’കുറെ പിഴവുകൾ; പല രേഖകളും ഇല്ല, 220 രൂപ കോർട്ട് ഫീസ് അടച്ചതിലും കുറവ്; എല്ലാം തിരുത്തി വീണ്ടും സമർപ്പിക്കണം’; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ 14 പിഴവുകൾ; സുപ്രീം കോടതി രജിസ്ട്രി തിരുത്തൽ നിർദേശിച്ചു; ഇന്ന് പരി​ഗണിക്കില്ല
13 Oct 2026
BREAKING NEWS
’വരുന്നത് വൻ വിപത്ത്; ലോകം വെള്ളത്തിനായി വലയും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; നിലവിൽ പത്ത് കോടിയിലധികം തടാകങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026